Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽഹറമൈൻ ട്രെയിൻ സർവീസ്...

അൽഹറമൈൻ ട്രെയിൻ സർവീസ് പുനരാരംഭിച്ചു

text_fields
bookmark_border
അൽഹറമൈൻ ട്രെയിൻ സർവീസ് പുനരാരംഭിച്ചു
cancel
camera_alt??????? ??????? ????? ???????????? ???????????

ജിദ്ദ: ജി​ദ്ദ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ ക​ത്തി​ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച മ​ക്ക-​മ​ദീ​ന അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു. ജി​ദ്ദ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും മ​ദീ​ന​ക്കു​മി​ട​യി​ലാ​ണ് ബു​ധ​നാ​ഴ്​​ച മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. സ​ർ​വി​സു​ക​ൾ മ​ക്ക​യി​ലേ​ക്ക് നീ​ട്ടാ​ൻ ഒ​രാ​ഴ്ച​കൂ​ടി ക​ഴി​യു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ര​ണ്ടു​മാ​സം മു​മ്പ് ജി​ദ്ദ​യി​ലെ സു​ലൈ​മാ​നി​യ സ്​​റ്റേ​ഷ​നി​ലു​ണ്ടാ​യ വ​ൻ​അ​ഗ്​​നി​ബാ​ധ​യെ​ത്തു​ട​ർ​ന്നാ​ണ് മ​ക്ക-​മ​ദീ​ന അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച​ത്. തീ​പി​ടു​ത്ത​ത്തി​ൽ വ​ൻ​നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ഉ​ണ്ടാ​യ സ്​​റ്റേ​ഷ​നു പ​ക​രം ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ പു​തി​യ ടെ​ർ​മി​ന​ലി​ന​ടു​ത്ത് മ​റ്റൊ​രു റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ബു​ധ​നാ​ഴ്​ മു​ത​ൽ സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ച​ത്.


മ​ദീ​ന​യി​ൽ​നി​ന്നും റാ​ബ​ഗ് വ​ഴി ജി​ദ്ദ​യി​ലെ പു​തി​യ സ്​​റ്റേ​ഷ​ൻ വ​രെ​യും തി​രി​ച്ചു​മാ​ണ് സ​ർ​വി​സു​ക​ൾ. നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​യ ജി​ദ്ദ സു​ലൈ​മാ​നി​യ സ്​​റ്റേ​ഷ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​കൂ​ടി പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത ആ​ഴ്ച​യോ​ടെ സ​ർ​വി​സ് മ​ക്ക​യി​ലേ​ക്ക് നീ​ട്ടും. തി​ങ്ക​ൾ, ചൊ​വ്വ ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ച്​ ദി​വ​സ​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യ സ​ർ​വി​സു​ക​ളു​ണ്ടാ​വും. ജി​ദ്ദ​ക്കും മ​ദീ​ന​ക്കു​മി​ട​യി​ൽ നി​ല​വി​ൽ ര​ണ്ടേ​കാ​ൽ മ​ണി​ക്കൂ​റാ​ണ് യാ​ത്രാ​സ​മ​യം. യാ​ത്രാ ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യും ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ വി​ളി​ച്ചും സ്​​റ്റേ​ഷ​ന​ക​ത്തു​ള്ള കൗ​ണ്ട​ർ മു​ഖേ​ന​യും ല​ഭ്യ​മാ​ണ്.ക​ഴി​ഞ്ഞ വ​ർ​ഷാ​വ​സാ​ന​മാ​ണ്​ ഇ​രു​ഹ​റ​മു​ക​ൾ​ക്കി​ട​യി​ൽ​ ട്രെ​യി​നു​ക​ൾ ഒാ​ടി​ത്തു​ട​ങ്ങി​യ​ത്. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലാ​ണ് ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsal haramain train service
News Summary - al haramain train service-saudi-gulf news
Next Story