Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ ഫു​ർ​ഖാ​ൻ മ​ദ്റ​സ...

അ​ൽ ഫു​ർ​ഖാ​ൻ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വ​വും ‘സ​ർ​ഗ്ഗ​വ​സ​ന്തം’ സ​മ്മാ​ന വി​ത​ര​ണ​വും

text_fields
bookmark_border
അ​ൽ ഫു​ർ​ഖാ​ൻ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വ​വും ‘സ​ർ​ഗ്ഗ​വ​സ​ന്തം’ സ​മ്മാ​ന വി​ത​ര​ണ​വും
cancel
camera_alt

ജു​ബൈ​ൽ അ​ൽ ഫു​ർ​ഖാ​ൻ മ​ദ്ര​സ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ നി​ന്ന്

ജു​ബൈ​ൽ: സൗ​ദി മ​ത​കാ​ര്യ വ​കു​പ്പി​െൻറ ഔ​ദ്യോ​ഗി​ക നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജു​ബൈ​ൽ ദ​അ്‌​വ സെൻറ​റി​ന് കീ​ഴി​ലു​ള്ള അ​ൽ​ഫു​ർ​ഖാ​ൻ മ​ദ്റ​സ​യു​ടെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​വും പ്ര​വേ​ശ​നോ​ത്സ​വ​വും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു. കൊ​ച്ചു​കു​ട്ടി​ക​ളെ പു​ഞ്ചി​രി​യോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യും മ​ദ്ര​സ​യി​ലേ​ക്ക് വ​ര​വേ​റ്റ പ്ര​വേ​ശ​നോ​ത്സ​വം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക​ലാ​പ​രി​പാ​ടി​ക​ളും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചു. സൗ​ദി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ന​ട​ന്ന ‘സ​ർ​ഗ്ഗ​വ​സ​ന്തം’ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ മ​ദ്ര​സ പ്രി​ൻ​സി​പ്പ​ൽ ഇ​ബ്രാ​ഹിം അ​ൽ ഹി​ക​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ് ഷാ ​സ്വാ​ഗ​തം ആ​ശം​സി​ച്ചു. മാ​നേ​ജ്മെൻറ്​ ക​മ്മി​റ്റി അം​ഗം ആ​സാ​ദ് വ​ള​പ​ട്ട​ണം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​നേ​ജ്മെൻറ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷൈ​ലാ​സ് കു​ഞ്ഞു, അ​മീ​ൻ ന​രി​ക്കു​നി, ജു​ബൈ​ൽ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മ​ന്നാ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മൊ​യ്തു​ണ്ണി മേ​ല​തി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​ക​യും കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു.

മ​ദ്റ​സ അ​ധ്യാ​പ​ക​രാ​യ നൗ​ഫ​ൽ റ​ഹ്​​മാ​ൻ, നി​യാ​സ് മൂ​ത്തേ​ടം, ജി​യാ​സ്, മൂ​സ ത​ഹ്‌​സി​ൻ, ഇ​ബ്റാ​ഹിം സി​യാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ദ്ര​സ​യി​ലെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. താ​ല്പ​ര്യ​മു​ള്ള ര​ക്ഷി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളു​ടെ അ​ഡ്മി​ഷ​ൻ ഉ​ട​ൻ ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കു​മാ​യി പ്രി​ൻ​സി​പ്പ​ളു​മാ​യി +966 54 179 9403 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Al Furkhan Madrasa Entrance Festival and ‘Sargavasantam’ Award Distribution
Next Story