Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​അ​ഖ്​​സ​യി​ലെ...

അ​ൽ​അ​ഖ്​​സ​യി​ലെ അ​തി​​ക്ര​മം; സൗ​ദി​യും മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗും അ​പ​ല​പി​ച്ചു ​

text_fields
bookmark_border
al aqsa riot
cancel

ജി​ദ്ദ: ഇ​സ്രാ​യേ​ൽ ദേ​ശീ​യ സു​ര​ക്ഷ മ​ന്ത്രി​യും ഒ​രു കൂ​ട്ടം കു​ടി​യേ​റ്റ​ക്കാ​രും അ​ൽ​അ​ഖ്‌​സ മ​സ്​​ജി​ദി​​ന്റെ മു​റ്റ​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ന​ട​പ​ടി​യെ സൗ​ദി അ​റേ​ബ്യ അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ൽ മ​ന്ത്രി​യും ഒ​രു കൂ​ട്ടം കു​ടി​യേ​റ്റ​ക്കാ​രും അ​ൽ​അ​ഖ്‌​സ മ​സ്​​ജി​ദി​ലേ​ക്ക്​ ആ​സൂ​ത്രി​ത​മാ​യി അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത്​ എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും ഉ​ട​മ്പ​ടി​ക​ളു​ടെ​യും ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്​​ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന​താ​ണെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ട്​ സൗ​ദി ആ​ഹ്വാ​നം ചെ​യ്​​തു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ൽ​കു​ക​യും ഈ ​സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ ദേ​ശീ​യ സു​ര​ക്ഷ മ​ന്ത്രി​യും ഒ​രു കൂ​ട്ടം കു​ടി​യേ​റ്റ​ക്കാ​രും അ​ൽ​അ​ഖ്‌​സ മ​സ്ജി​ദി​​ന്റെ മു​റ്റ​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​തി​നെ മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗ് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

ഇ​സ്‌​ലാ​മി​ക പ​വി​ത്ര​ത​യെ ഹ​നി​ക്കു​ന്ന ഇ​ത്ത​രം അ​സം​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗ് പ്ര​സ്താ​വ​ന​യി​ൽ അ​പ​ല​പി​ച്ചു. ഇ​ത് അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും അ​പ​ക​ട​ക​ര​മാ​യ ലം​ഘ​ന​മാ​ണ്.

ഇ​തി​നെ​തി​രെ ഗൗ​ര​വ​മാ​യ അ​ന്താ​രാ​ഷ്​​ട്ര ന​ട​പ​ടി​യു​ണ്ടാ​കേ​ണ്ട​തു​ണ്ട്. അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ശ്​​ന പ​രി​ഹാ​ര​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളെ തു​ര​ങ്കം​വെ​ക്കു​ന്ന എ​ല്ലാ ലം​ഘ​ന​ങ്ങ​ളും നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നും മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗ്​ ആ​വ​ശ്യ​പ്പെ​ട്ടു.

ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ടു​ള്ള പൂ​ർ​ണ​മാ​യ ഐ​ക്യ​ദാ​ർ​ഢ്യം ആ​വ​ർ​ത്തി​ച്ച്​ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും അ​ടി​യ​ന്ത​ര അ​ന്താ​രാ​ഷ്​​ട്ര പ്ര​ശ്‌​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള ഈ ​പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കു​ക​യാ​ണെ​ന്നും മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosqueal aqsariotmuslim world league
News Summary - Al-Aqsa riot-Saudi and Muslim World League condemned
Next Story