ഫലസ്തീൻ ജനതയോടൊപ്പമെന്ന് അൽഅഹ്സ ഒ.ഐ.സി.സി
text_fieldsഅൽഅഹ്സ ഒ.ഐ.സി.സി കൺവെൻഷനിൽ സൗദി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നടത്തുന്നു
അൽഅഹ്സ: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയോട് ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്ത്രീകളും പിഞ്ചുകുട്ടികളുമടക്കം ആയിരക്കണക്കിന് നിരപരാധികൾ ദിവസവും മരിച്ചുവീഴുന്ന ഗസ്സയുടെ മണ്ണിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇസ്രായേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അഫ്സാന അഷ്റഫ് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
രക്തരൂഷിതമായ യുദ്ധങ്ങൾ ഒരു പ്രശ്നവും ഇന്നേവരെ പരിഹരിക്കപ്പെട്ട ചരിത്രമില്ല. ഐക്യരാഷ്ട്രസഭയുടെ നിർദേശങ്ങൾ പോലും വകവെക്കാതെ നിരായുധരായ ജനങ്ങൾക്ക് മേൽ ബോംബുകൾ വർഷിച്ച് ധാർഷ്ട്യത്തോടെ നീങ്ങുന്നവർ എത്ര വലിയവരായാലും അംഗീകരിക്കാൻ മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവർക്കാർക്കും സാധ്യമല്ലെന്നും, എട്ട് പതിറ്റാണ്ടായി ഒരു ജനത തങ്ങളുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ പിറന്ന മണ്ണിൽ ജീവന്മരണ പോരാട്ടത്തിലാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പിന്തുണ ഏകപക്ഷീയമായി ഇസ്രായേലിന് പതിച്ച് നൽകിയിരിക്കുകയാണ്. ഈ നടപടി തികച്ചും പ്രതിഷേധാർഹവും മനുഷ്യ മനഃസാക്ഷിക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തിൽ പറയുന്നു. മനുഷ്യത്വരഹിതമായ ഈ പിന്തുണ പിൻവലിച്ച് രാജ്യം ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും പ്രമേയം അഭ്യർഥിച്ചു. കണ്ണൂർ മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ ഒന്നാം ഓർമദിനത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് യോഗനടപടികൾ ആരംഭിച്ചത്.
ഒ.ഐ.സി.സി സൗദി നാഷനൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബിജു കല്ലുമലയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. നോർക്ക മെംബർഷിപ്, ഇൻഷുറൻസ്, ക്ഷേമനിധി പെൻഷൻ എന്നിവക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഹെൽപ് ഡെസ്കും കൺവൻഷന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്നു. ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ബിജു കല്ലുമല, ഇ.കെ. സലീം, ഹനീഫ റാവുത്തർ, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു.
നവാസ് കൊല്ലം സ്വാഗതവും ഉമർ കോട്ടയിൽ നന്ദിയും പറഞ്ഞു. പി.പി. ജ്വിൻറിമോൾ ഈശ്വര പ്രാർഥന നടത്തി.
ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, റഷീദ് വരവൂർ, നിസാം വടക്കേകോണം, ലിജു വർഗീസ്, റഫീഖ് വയനാട്, മൊയ്തു അടാടി, ഷാനി ഓമശ്ശേരി, സബീന അഷ്റഫ്, റിഹാന നിസാം, ഷമീർ പനങ്ങാടൻ, ദിവാകരൻ കാഞ്ഞങ്ങാട്, അഫ്സൽ തിരൂർക്കാട്, അനീഷ് സനാഇയ്യ, ഷിബു സുകുമാരൻ, ഷമീർ പാറക്കൽ, അക്ബർ ഖാൻ, ഹരിശ്രീലകം, ഷിബു മുസ്തഫ, സലീം ജാഫർ, ഷിജോമോൻ വർഗീസ്, സിജോ രാമപുരം, റിജോ ഉലഹന്നാൻ, തുളസീധരൻ പിള്ള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

