അൽ അഹ്സ ഒ.ഐ.സി.സി ചികിത്സ ധനസഹായങ്ങൾ കൈമാറി
text_fieldsഅൽ അഹ്സ ഒ.ഐ.സി.സിയുടെ ചികിത്സാധനഹായം തൃത്താല നാഗലശ്ശേരിയിൽ പിലാക്കാട്ടിരി കുട്ടന് കൈമാറി വി.ടി. ബൽറാം സംസാരിക്കുന്നു
അൽ അഹ്സ: ഒ.ഐ.സി.സി അൽ അഹ്സ ഏരിയാകമ്മിറ്റി മൂന്ന് ചികിത്സാ ധനസഹായങ്ങൾ കൈമാറി. സാമൂഹികക്ഷേമ ഫണ്ടിൽ നിന്നും അനുവദിച്ച തുക കേരളത്തിലെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ശാഫി പറമ്പിൽ എം.എൽ.എ എന്നിവരുടെ അഭ്യർഥന പ്രകാരം തൃത്താലയിലും ചവറയിലും ചേലക്കരയിലും കൈമാറി.
വൃക്ക സംബന്ധമായ അസുഖം കാരണം ദുരിതത്തിൽ കഴിയുന്ന തൃത്താല നാഗലശ്ശേരി പിലാക്കാട്ടിരി സ്വദേശി കുട്ടന് അരലക്ഷം രൂപയുടെ ധനസഹായം വി.ടി. ബൽറാം കുട്ടന്റെ കുടുംബത്തിന് കൈമാറി. എ.കെ. ഷാനിബ്, കെ.പി.എം. ശരീഫ്, സലീം പെരിങ്ങോട്, മുരളി മാസ്റ്റർ, കെ.കെ. നൗഫൽ, ഒ.എം. കരീം, ഇ.കെ. ആബിദ്, റസാഖ് എന്നിവർ പങ്കെടുത്തു.
ചവറയിൽ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി ചികിത്സയിൽ കഴിയുന്ന ഒന്നര വയസ്സുകാരി ശ്രീവേദയുടെ തുടർചികിത്സക്ക് 53,000 രൂപയുടെ ധനസഹായം മുൻ ഹുഫൂഫ് ഒ.ഐ.സി.സി പ്രസിഡന്റെ മന്മഥൻ ചവറ കൈമാറി. ചടങ്ങിൽ യൂത്ത് കോൺഗ്രസ് മുൻ കൊല്ലം ജില്ലാ പ്രസിഡന്റെ അരുൺ രാജ്, ചവറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഗിരീഷ്, ചവറ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജയപ്രകാശ്, മുൻ ഹുഫൂഫ് ഒ.ഐ.സി.സി പ്രസിഡന്റ് കുഞ്ഞുമോൻ കായംകുളം, പാലമേൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സജീവ് പൈനംമൂട്ടിൽ, ചിത്രാലയം രാമചന്ദ്രൻ, എം. രാജേന്ദ്രൻപിള്ള, ശ്രീവേദ ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ ഷിബുരാജ്, കൺവീനർ കിഷോർ തിരിവിത്തറ, ഐ.എൻ.ടി.യു.സി നേതാവ് രത്നകുമാർ, കെ.സി. വേണു എന്നിവർ പങ്കെടുത്തു.
ചേലക്കരയിൽ ഒ.ഐ.സി.സി മെമ്പറുടെ ഭാര്യയുടെ കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സാ ധനസഹായമായി 25000 രൂപ അൽ അഹ്സ ഒ.ഐ.സി.സി വൈസ് പ്രസിഡൻറ് അർശദ് ദേശമംഗലം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

