അൽഅഹ്സ ഒ.ഐ.സി.സി ഗാന്ധിസ്മരണയിൽ സംഗമിച്ചു
text_fieldsഅൽഅഹ്സ: മഹാത്മാഗാന്ധിയുടെ 154ാമത് ജന്മവാർഷിക ദിനമായ ഗാന്ധിജയന്തി ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടത്തിയ ആഘോഷ പരിപാടികളുടെ ഭാഗമായി ‘എെൻറ ജീവിതമാണ് എെൻറ സന്ദേശം’ എന്ന പേരിൽ നടത്തിയ ഗാന്ധി അനുസ്മരണ യോഗത്തിൽ മുതിർന്ന ഒ.ഐ.സി.സി നേതാവ് ശാഫി കുദിർ അധ്യക്ഷത വഹിച്ചു. വർത്തമാനകാല ഇന്ത്യയിൽ മതത്തിെൻറയും ജാതിയുടെയും പേരിൽ വേർതിരിവുകളുണ്ടാക്കി അധികാര രാഷ്ട്രീയത്തിെൻറ ധാർഷ്ട്യത്തിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കുന്ന പ്രവണതകൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മഹാത്മാ ഗാന്ധിയുടെ ആശയാദർശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അനുസ്മരണ യോഗം വിലയിരുത്തി.
മീഡിയ കൺവീനർ ഉമർ കോട്ടയിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ലിജു വർഗീസ്, പ്രസാദ് കരുനാഗപ്പള്ളി, നിസാം വടക്കേകോണം, മൊയ്തു അടാടി, അഫ്സൽ തിരൂർകാട്, സബീന അഷ്റഫ്, റീഹാന നിസാം എന്നിവർ സംസാരിച്ചു.
കൺവീനർ നവാസ് കൊല്ലം സ്വാഗതവും റഫീഖ് വയനാട് നന്ദിയും പറഞ്ഞു. ജവഹർ ബാലമഞ്ച് ജനറൽ സെക്രട്ടറി അഫ്സാന അഷ്റഫ് പ്രാർഥന നടത്തി. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പായസ വിതരണവും ഉണ്ടായിരുന്നു. ദേശീയഗാനാലാപനത്തോടെയാണ് പരിപാടികൾ അവസാനിച്ചത്.
ഷിബു സുകുമാരൻ, മുരളി ചെങ്ങന്നൂർ, ഷമീർ പാറക്കൽ, ഷിജോ വർഗീസ്, ഷിബു മുസ്തഫ, സുമൈർ ഡിപ്ലോമാറ്റ്, ആസിഫ്, സുധീരൻ കാഞ്ഞങ്ങാട്, ഷാജി പട്ടാമ്പി, ശ്രീരാഗ് സനാഇയ്യ, മൊയ്തീൻ കുട്ടി നെടിയിരുപ്പ്, സിജോ രാമപുരം, മഞ്ജു നൗഷാദ്, അഫ്സൽ അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

