Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽ അഹ്‌സ ഒ.ഐ.സി.സിയുടെ...

അൽ അഹ്‌സ ഒ.ഐ.സി.സിയുടെ തുണയാൽ പ്രശാന്ത് കുമാർ നാടണഞ്ഞു

text_fields
bookmark_border
Al Ahsa
cancel
camera_alt

പ്ര​ശാ​ന്ത് കു​മാ​റി​ന് യാ​ത്രാ​രേ​ഖ​ക​ൾ പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി കൈ​മാ​റു​ന്നു

അ​ൽ അ​ഹ്‌​സ: നാ​ട്ടി​ൽ നി​ന്നും പു​തി​യ തൊ​ഴി​ൽ വി​സ​യി​ൽ വ​ന്ന് ക​രാ​റി​ൽ പ​റ​ഞ്ഞ ജോ​ലി​യോ ശ​രി​യാ​യ ശ​മ്പ​ള​മോ ഇ​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി പ്ര​ശാ​ന്ത് കു​മാ​ർ അ​ൽ അ​ഹ്‌​സ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്താ​ൽ നാ​ട​ണ​ഞ്ഞു. 2010-2015 വ​ർ​ഷം ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് കൊ​ക്കോ​ത​ല വാ​ർ​ഡ് മെം​ബ​ർ കൂ​ടി​യാ​യി​രു​ന്നു പ്ര​ശാ​ന്ത് കു​മാ​ർ.

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ അ​വ​സാ​നം അ​ൽ അ​ഹ്‌​സ​യി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ വി​സ​യി​ലെ​ത്തി​യ പ്ര​ശാ​ന്തി​ന് പ​ക്ഷെ അ​ഞ്ച്​ മാ​സ​ത്തോ​ളം ശ​രി​യാ​യ ശ​മ്പ​ളം ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലും ക​ടു​ത്ത മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ലു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് അ​ൽ അ​ഹ്‌​സ ഒ.​ഐ.​സി.​സി സെ​ക്ര​ട്ട​റി അ​ഫ്സ​ൽ തി​രൂ​ർ​കാ​ടി​നെ പ്ര​ശാ​ന്ത് ബ​ന്ധ​പ്പെ​ടു​ന്ന​ത്. ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​റും സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി​യു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ന​വാ​സ് കൊ​ല്ലം, അ​ഫ്സ​ൽ എ​ന്നി​വ​രു​ടെ​യും സ​ഹാ​യ​ത്താ​ൽ ന​ട​ത്തി​യ നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പ്ര​ശാ​ന്തി​ന് ല​ഭി​ക്കാ​നു​ള്ള അ​ഞ്ച്​ മാ​സ​ത്തെ ശ​മ്പ​ള​വും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

പ്രാ​യ​മാ​യ അ​മ്മ​യും ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​​ന്റെ​യും ജ്യേ​ഷ്​​ട സ​ഹോ​ദ​ര​​ന്റെ കു​ടും​ബ​ത്തി​​ന്റെ​യും ഏ​ക ആ​ശ്ര​യ​മാ​യ പ്ര​ശാ​ന്തി​ന്​ ഒ​ടു​വി​ൽ അ​ൽ അ​ഹ്‌​സ ഒ.​ഐ.​സി.​സി വ​ഴി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും തൊ​ഴി​ൽ ഡി​പ്പാ​ർ​ട്ട്മെൻറി​​ന്റെ​യും സ​ഹാ​യ​ത്താ​ൽ ല​ഭ്യ​മാ​യ കാ​രു​ണ്യ സ്പ​ർ​ശ​ത്താ​ലാ​ണ്​ നാ​ട​ണ​യാ​നാ​യ​ത്. പ്ര​ശാ​ന്ത് കു​മാ​റി​ന്‌ ടി​ക്ക​റ്റ​ട​ക്ക​മു​ള്ള യാ​ത്രാ​രേ​ഖ​ക​ൾ പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി കൈ​മാ​റി.

ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ഇ.​കെ. സ​ലീം റീ​ജ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് കാ​യം​കു​ളം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശാ​ഫി കു​ദി​ർ, ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല, അ​ൽ അ​ഹ്​​സ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ​ർ കോ​ട്ട​യി​ൽ, ഷി​ജോ​മോ​ൻ വ​ർ​ഗീ​സ്, ന​വാ​സ് കൊ​ല്ലം, അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, അ​ഫ്സ​ൽ തി​രൂ​ർ​കാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICAl AhsaPrashant Kumar
News Summary - Al Ahsa of OIC Prashant Kumar was exiled
Next Story