അൽഅഹ്സ കൊലപാതകം: പ്രതിയായ ഘാന സ്വദേശിയും മരിച്ചു
text_fieldsകൊല്ലപ്പെട്ട സനൽ
ദമ്മാം: ജോലിക്കിടയിലുണ്ടായ തർക്കത്തെത്തുടർന്ന് കൊല്ലം ഇത്തിക്കര സ്വദേശി സനൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഘാന സ്വദേശിയും മരിച്ചു. സ്വയം മുറിവേൽപിച്ചതെന്നു കരുതുന്ന തരത്തിൽ ചോരവാർന്ന് ഗുരുതര നിലയിൽ സെയിൽ വാനിൽ കാണപ്പെട്ട ഇയാളെ സംഭവ സ്ഥലത്ത് എത്തിയ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. അവിടെയെത്തുേമ്പാൾ തന്നെ ഇയാൾ അതിഗുരുതരനിലയിലായിരുന്നു എന്നാണ് ദൃസാക്ഷികളുടെ വിവരണം. സംഭവമുണ്ടായ ബുധനാഴ്ച രാത്രിയോടെ തെന്ന ഇയാളും മരിച്ചു. അന്ന് ഉച്ചക്കായിരുന്നു കത്തിക്കുത്തേറ്റ് സനൽ മരിച്ചത്.
പാൽ വിതരണ കമ്പനിയിലെ ജോലിക്കാരായിരുന്നു ഇരുവരും. കൊല്ലം, മൈലക്കാട്, ഇത്തിക്കര സീതാ മന്ദിരത്തിൽ പരേതനായ സദാനന്ദെൻറയും സീതമ്മയുടെയും മകൻ സനൽ (35) 10 വർഷമായി ഇതേ കമ്പനിയിലെ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം സെയിൽസ് വാനിൽ സഹായിയായി പോയതാണ് ഘാന സ്വദേശി. ഇയാൾ ഒരുവർഷം മുമ്പാണ് ഇതേ കമ്പനിയിൽ ജോലിക്കെത്തിയത്. ഉൽപന്നങ്ങളുടെ വിതരണത്തിന് കടകളുടെ മുന്നിലെത്തിയാൽ പാർക്കിങ് ഉൾ െപ്പടെയുള്ള പ്രശ്നങ്ങൾ വാഹനങ്ങളിൽ സെയിൽസ് നടത്തുന്നവർ നേരിടാറുണ്ട്്. അതുകൊണ്ട് തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായ സാധനങ്ങൾ നൽകുകയും കാലാവധി കഴിഞ്ഞ സാധനങ്ങൾ തിരികെ എടുക്കുകയും വേണം.
എന്നാൽ ഇതിൽ താമസം നേരിടുന്നതിനെ തുടർന്ന് സനലും സഹായിയുമായി തർക്കങ്ങൾ നടന്നിരുന്നു. വാഹനത്തിലിരുന്നും തർക്കം തുടർന്നതാകാം കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. വയറിന് കുത്തേറ്റ സനൽ വാനിലിരുന്ന് തന്നെ മരിച്ചു. സനൽ മരിച്ചെന്ന് മനസ്സിലാക്കിയ ഘാന സ്വദേശി സ്വയം കുത്തി മുറിവേൽപിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഇവരുടെ ൈകയിൽ കത്തി എങ്ങനെ എത്തി എന്നതിനെക്കുറിച്ച് ആർക്കുമറിയില്ല. നിരവധി മലയാളികൾ ജോലിചെയ്യുന്ന കമ്പനി കൂടിയാണിത്.
സനലിെൻറ മരണമുണ്ടാക്കിയ ഞെട്ടലിൽനിന്ന് ആരും മുക്തരായിട്ടില്ല. അച്ഛൻ നേരത്തേ മരിച്ചിരുന്നതിനാൽ സനലായിരുന്നു അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിെൻറ ആശ്രയം. സനൽ അവിവാഹിതനാണ്. ഒന്നര വർഷം മുമ്പ് വിവാഹത്തിനായി നാട്ടിലേക്ക് പോയെങ്കിലും ജാതകപ്രശ്നങ്ങളാൽ വിവാഹം നടക്കാതെ തിരികെ മടങ്ങുകയായിരുന്നു. തോളിൽ കടുത്ത വേദന അനുഭവിച്ചിരുന്നതിനാൽ രണ്ടു മൂന്ന് മാസം കഴിഞ്ഞ് എക്സിറ്റിൽ നാട്ടിൽ പോകാൻ തീരുമാനിച്ചിരുന്നതാണ്. തോളിെൻറ ചികിത്സക്ക് കുറഞ്ഞത് ആറുമാസമെങ്കിലും സമയം വേണമെന്നും അത്രയും അവധി കമ്പനിയിൽനിന്ന് ലഭിക്കാത്തതുകൊണ്ടാണ് താൻ എക്സിറ്റിൽ പോകാൻ തീരുമാനിച്ചതെന്നും സനൽ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നാട്ടിലെത്തി വിവാഹം കഴിക്കുന്ന സ്വപ്നവും സനൽ ഇടക്കിടക്ക് സുഹൃത്തുക്കളുമായി പങ്കുവെക്കുമായിരുന്നു.
നാട്ടിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സനൽ സജീവമായിരുന്നു. നാട്ടുകൂട്ടത്തിെൻറ വാട്സ്ആപ് കൂട്ടായ്മയിലും സജീവമായിരുന്നു. മാസങ്ങൾക്കുമുമ്പ് വൃക്കരോഗിയായ തിരുവനന്തപുരം സ്വദേശിയുടെ ചികിത്സക്ക് 3,000 റിയാൽ സനൽ ഒറ്റക്ക് പിരിച്ചുനൽകിയതായും സുഹൃത്തുക്കൾ ഒാർമിക്കുന്നു. തെൻറ കൂടെയുള്ള ഘാന സ്വദേശി വലിയ ദേഷ്യക്കാരനാ െണന്നും മറ്റാരും അവനെ ജോലിക്ക് കൂട്ടാറില്ലെന്നും മറ്റു മാർഗമില്ലാത്തതുകൊണ്ടാണ് താൻ അവനെ കൂടെ കൊണ്ടുപോകുന്നതെന്നും സനൽ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സീനയാണ് ഏക സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

