അൽ അഹ്സ കെ.എം.സി.സി ഹരിത ‘വിക്ടറി ഡേ’ ആഘോഷിച്ചു
text_fieldsകെ.എം.സി.സി ഹരിത സംഘടിപ്പിച്ച ‘വിക്ടറി ഡേ’ ആഘോഷം
അൽ അഹ്സ: നവോദയ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ കെ.എം.സി.സി ഹരിത എഫ്.സി ‘വിക്ടറി ഡേ’ വിജയാഘോഷം സംഘടിപ്പിച്ചു. അൽ അഹ്സയിലെ പ്രമുഖരായ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ നവോദയ എഫ്.സിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കെ.എം.സി.സി ഹരിത എഫ്.സി കപ്പിൽ മുത്തമിട്ടത്.
വിജയാഘോഷ ചടങ്ങ് കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ട്രഷറർ അഷ്റഫ് ഗസാൽ ഉദ്ഘാടനം ചെയ്തു. ഹരിത ചെയർമാൻ സുൽഫി കുന്നമംഗലം അധ്യക്ഷതവഹിച്ചു.
അൽ അഹ്സ ഇസ്ലാമിക് സെന്റർ മലയാളം വിഭാഗം മേധാവി നാസർ മദനി, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കബീർ മുംതാസ്, അനീസ് പട്ടാമ്പി, കരീം പറമ്മൽ, ഹിഫ രക്ഷാധികാരികളായ ഹനീഫ മൂവാറ്റുപുഴ, സലാം സിൽക്ക് സിറ്റി, ഹിഫ പ്രസിഡന്റ് ആദിൽ പുതിയങ്ങാടി, സെക്രട്ടറി ഗഫൂർ വറ്റലൂർ, വിവിധ ക്ലബ് പ്രതിനിധികളായ അഹമ്മദ് ഷാ, ഷംസു, ഷിബു, ഫാറൂഖ്, ഷുഹൈബ്, ഹംസ പാറമ്മൽ, ഷാഫി ഫോക്കസ് എന്നിവർ സംസാരിച്ചു.
ഹരിത സെക്രട്ടറി സി.പി. നാസർ വേങ്ങര സ്വാഗതവും കെ.എം.സി.സി ട്രഷറർ നാസർ പാറക്കടവ് നന്ദിയും പറഞ്ഞു. ഹരിത ടീം മാനേജർ റനീഫ് കുറ്റിപ്പുറത്തിനുള്ള ഉപഹാരം സലാം താന്നിക്കാട്ട് സമ്മാനിച്ചു. ടീമംഗങ്ങൾക്ക് കംഫർട്ട് ട്രാവൽസ് സ്പോൺസർ ചെയ്ത ഉപഹാരങ്ങളും സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

