അൽ അഹ്സ സൗഹൃദക്കൂട്ടായ്മ ‘ഓണാരവം 2026’
text_fieldsഅൽ അഹ്സ സൗഹൃദക്കൂട്ടായ്മ ‘ഓണാരവം 2026’ ആഘോഷത്തിൽ പങ്കെടുത്തവർ
അൽ അഹ്സ: അൽ അഹ്സയിലെ സൗഹൃദക്കൂട്ടായ്മ ‘ഓണാരവം 2026’ സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ആഘോഷത്തിൽ, കൂട്ടായ്മയിലെ അംഗങ്ങൾ വീടുകളിൽനിന്ന് പാചകം ചെയ്തു കൊണ്ടുവന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നടത്തിയ വടംവലി മത്സരം, തിരുവാതിരക്കളി, കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രകടനങ്ങൾ, വിവിധയിനം കായിക മത്സരങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറിയത്. ചടങ്ങിൽ യുവ സംവിധായകൻ ജിന്റോ തോമസിനെ ആദരിച്ചു. പരിപാടികൾക്ക് വി.കെ. ജയലാൽ, ഗണേഷ് രമേശ്, മിഥുൻ ബെന്നി, സുധി സുധാകരൻ, ശിവരാജ്, ജോബി യോഹന്നാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

