Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്ഷരം വായനാവേദിയുടെ ‘യാത്രകളിലൂടെ ഒരു യാത്ര’ ഇന്ന്​ ജിദ്ദയിൽ

text_fields
bookmark_border
എഴുത്തുകാരൻ മുഹമ്മദ് അമാനെ ആദരിക്കും
അക്ഷരം വായനാവേദിയുടെ ‘യാത്രകളിലൂടെ ഒരു യാത്ര’ ഇന്ന്​ ജിദ്ദയിൽ
cancel

ജിദ്ദ: അക്ഷരം വായനാവേദിയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന യാത്രാവിവരണങ്ങളും കലാപരിപാടികളും കോർത്തിണക്കി സംഘടിപ്പിക്കുന്ന ‘യാത്രകളിലൂടെ ഒരു യാത്ര’ ശനിയാഴ്ച ജിദ്ദയിൽ നടക്കും. ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ വൈകീട്ട്​ 7.30-നാണ് പരിപാടി. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന യാത്രാവിവരണങ്ങളാണ് ചടങ്ങി​െൻറ പ്രധാന ആകർഷണം.ഈജിപ്ത്, തുർക്കി, ചൈന, ജോർഡാൻ, അസർബൈജാൻ, പോർച്ചുഗൽ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ നടത്തിയ യാത്രകളുടെ അനുഭവങ്ങൾ സഞ്ചാരികൾ വിവരിക്കും. കൂടാതെ, വിദേശ യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കായി ലിഷർ ആൻഡ് ടൂർസ് ഡയറക്ടർ ഹിഷാം ഹാഫിസ് പ്രത്യേക ക്ലാസ്സ് നയിക്കും.

ചെറുപ്രായത്തിൽ തന്നെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് പ്രവാസലോകത്തി​െൻറ ശ്രദ്ധ പിടിച്ചുപറ്റിയ മുഹമ്മദ് അമാനെ ചടങ്ങിൽ ആദരിക്കും. തനിമ കേന്ദ്ര പ്രസിഡൻറ്​ എ. നജ്മുദ്ദീൻ ഉപഹാരം സമ്മാനിക്കും. ജിദ്ദയിലെ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന ഗാനമേളയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.ശിഹാബ് കരുവാരകുണ്ട്, കെ.ടി. അബൂബക്കർ, നൗഷാദ് താഴത്തെവീട്ടിൽ, നിഅ്മത്തുല്ല, കബീർ കൊണ്ടോട്ടി, യൂസുഫ് ഹാജി, വി.കെ. ഷഫീഖ്, ഷറഫുദ്ദീൻ എടവണ്ണ, അരുവി മോങ്ങം, ഷാജു അത്താണിക്കൽ, റജിയ അൻവർ, സോഫിയ സുനിൽ, സൽജാസ്, ബഷീർ കോഴിക്കോടൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.വായനയ്ക്കും സാംസ്കാരിക വിനിമയത്തിനും പ്രാധാന്യം നൽകിക്കൊണ്ട് എല്ലാ മാസവും പരിപാടികൾ സംഘടിപ്പിക്കാനാണ് അക്ഷരം വായനാവേദി ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0501377418, 0502518018 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aksharam Vayanavedi’s 'Yathrakaliloode Oru Yathra' today in Jeddah
Next Story