അക്ഷരം വായനാവേദി ചർച്ച സംഗമവും സമ്മാനവിതരണവും സംഘടിപ്പിച്ചു
text_fieldsജിദ്ദ അക്ഷരം വായനാവേദി സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ എൻജി. അബ്ദുല്ല പെരിങ്ങാടി
സംസാരിക്കുന്നു
ജിദ്ദ: ‘തണലാണ് കുടുംബം’ എന്ന പേരിൽ തനിമ നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് അക്ഷരം വായനാവേദി ജിദ്ദയിൽ ചർച്ച സംഗമവും സമ്മാനവിതരണവും സംഘടിപ്പിച്ചു.
ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ എം.എം. അക്ബർ രചിച്ച് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ‘ജെൻഡർ ന്യൂട്രാലിറ്റി’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തി എൻജി. അബ്ദുല്ല പെരിങ്ങാടി സംസാരിച്ചു. ജെൻഡർ ന്യൂട്രാലിറ്റി മാനവികവിരുദ്ധമായ ആശയമാണെന്നും മനുഷ്യസമൂഹത്തിന്റെ വളർച്ചക്ക് അടിസ്ഥാനമായ കുടുംബം എന്ന സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആർക്കും ആരെയും എങ്ങനെയും സ്വതന്ത്രമായി ഭോഗിക്കാമെന്ന പ്രകൃതിവിരുദ്ധ ആഭാസപ്രചാരണത്തെ തിരിച്ചറിയണമെന്നും ഇത്തരം ആശയങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസാഫിർ, സലാഹ് കാരാടൻ, നാസർ വെളിയംകോട്, എ.എം. സജിത്ത്, സലീന മുസാഫിർ, റജിയ വീരാൻ എന്നിവർ സംസാരിച്ചു.
അരുവി മോങ്ങം, നജീബ് വെഞ്ഞാറമൂട്, യൂനുസ് ചന്ദൻകുഴിയിൽ, നിധിൻ ജോർജ് എന്നിവർ കവിതാലാപനം നടത്തി. മുൻഷിദ ഗാനമാലപിച്ചു. ‘ഗൃഹാതുരത്വം തേടുന്ന എന്റെ അവധിക്കാലം’ എന്ന വിഷയത്തിൽ നേരത്തേ സംഘടിപ്പിച്ച രചനാമത്സര വിജയികൾക്കുള്ള സമ്മാനവിതരണം ചടങ്ങിൽ നടന്നു.
കവിത വിഭാഗത്തിൽ നജീബ് വെഞ്ഞാറമൂട്, യൂനുസ് ചന്ദൻകുഴിയിൽ, നിധിൻ ജോർജ് എന്നിവരും കഥാ വിഭാഗത്തിൽ സുധി വാണിയൻ, അഞ്ജു ആന്റോ എന്നിവരും അനുഭവക്കുറിപ്പ് വിഭാഗത്തിൽ റെജി അൻവർ, ഹംസ എലാന്തി, റജിയ വീരാൻ എന്നിവരും ഫലകവും സമ്മാനവും ഏറ്റുവാങ്ങി.
മുസാഫിർ, സലാഹ് കാരാടൻ, നാസർ വെളിയംകോട്, എ.എം. സജിത്ത്, അരുവി മോങ്ങം, റഹീം ഒതുക്കുങ്ങൽ, സലീന മുസാഫിർ, മുഹ്സിന നജ്മുദ്ദീൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.എം. അനീസ് അവതാരകനായിരുന്നു. നൗഷാദ് നിടോളി സമാപന പ്രസംഗം നിർവഹിച്ചു. സാദിഖലി തുവ്വൂർ സ്വാഗതം പറഞ്ഞു. അബൂ ത്വാഹിർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. സൈനുൽ ആബിദീൻ, റിയാസ് കണ്ണൂർ, കുട്ടി മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

