അക്ഷരം സുവനീർ പ്രകാശനം
text_fieldsകോട്ടയം ജില്ല പ്രവാസി അസോസിയേഷൻ സുവനീർ പ്രകാശനം
റിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷന്റെ 13ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ ‘അക്ഷരം 2023’ പ്രകാശനം ചെയ്തു.
പ്രശസ്ത സിനിമ താരം മനോജ് കെ. ജയൻ റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി നൗഫൽ പാലക്കാടന്‍ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. നാട്ടിലെയും പ്രവാസി എഴുത്തുകാരുടെയും കഥകളും കവിതകളും അടങ്ങിയ സുവനീറിന്റെ വായന പുതുമ അനുഭവപ്പെടുമെന്ന് സുവനീർ ചീഫ് എഡിറ്റർ ബോണി ജോയ് പറഞ്ഞു. അസോസിയേഷൻ ചെയർമാൻ ഡേവിഡ് ലൂക്ക്, പ്രസിഡന്റ് ബഷീർ സാപ്റ്റക്കോ, ജനറൽ സെക്രട്ടറി ടോം ചാമകാലായിൽ, ബാസ്റ്റിൻ ജോർജ്, ഡെന്നി കൈപനാനി, ഡോ. ജയചന്ദ്രൻ ജോസഫ് അതിരുങ്കൾ, ഷിബു ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
ട്രഷറർ നൗഫൽ, ജെറി ജോസഫ്, ബിബിൻ ജോസഫ്, അൻഷാദ് ഹമീദ്, റഫീഖ് അലിയാർ, അബ്ദുൽസലാം, ജെയിംസ് ഓവെലിൽ, ഷാജി മഠത്തിൽ, സജിൻ നിഷാൻ, ജയൻ കുമാരനല്ലൂർ, രാജേന്ദ്രൻ പാല ഡാനിസ് മാത്യു, ജോജി തോമസ്, ജോസ് പാലാ, ഷൈജു ജോസ്, മുഹമ്മദ് നിഷാദ്, അമീർ ഹമീദ്, അനസ്, റസൽ മഠത്തിപറമ്പിൽ, ജി വിനോദ്, സി.കെ. അഷ്റഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.