അഖ്റബിയ കെ.എം.സി.സി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
text_fieldsഅഖ്റബിയ കെ.എം.സി.സി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചപ്പോൾ
അൽ ഖോബാർ: നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്ന കെ.എം.സി.സിയുടെ കാരുണ്യ പദ്ധതി ‘അദ്വിയ’ പരിരക്ഷാ നിധി സമാഹരണത്തിനായി അഖ്റബിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വിജയമായി. ചലഞ്ചിെൻറ ഉദ്ഘാടനം അൽ ഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇക്ബാൽ ആനമങ്ങാട് നിർവഹിച്ചു. അമീർ പരുതൂരിന് ആദ്യ കിറ്റ് നൽകിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
മരുന്നിനായി പ്രയാസപ്പെടുന്നവർക്ക് ‘അദ്വിയ’ പദ്ധതി വലിയൊരു ആശ്വാസമാണെന്ന് ഇക്ബാൽ ആനമങ്ങാട് പറഞ്ഞു. ഏരിയ പ്രസിഡൻറ് സലീം തുറക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ ഷാഫി, വെൽഫയർ ചെയർമാൻ ഹുസൈൻ നിലമ്പൂർ, സെക്രട്ടറി മുനീർ നന്തി, മീഡിയ ചെയർമാൻ ആബിദ് പാറക്കൽ എന്നിവരും എസ്.ഐ.സി അഖ്റബിയ ഏരിയ പ്രസിഡൻറ് യൂസുഫ് അസ്ലമി, ഷഫീഖ് പട്ള തുടങ്ങിയവരും ആശംസകൾ നേർന്നു. ഏരിയ ജനറൽ സെക്രട്ടറി മൊയ്ദീൻ ദേലംപാടി സ്വാഗതവും അദ്വിയ ബോർഡ് ചെയർമാൻ ഇർഷാദ് കാവുങ്ങൽ നന്ദിയും പറഞ്ഞു.വിവിധ ഏരിയകളിൽ നിന്നുള്ള കെ.എം.സി.സി നേതാക്കളും സന്നദ്ധ പ്രവർത്തകരും അണിനിരന്നു. കോഓഡിനേറ്റർമാരായ അമീർ പരുതൂർ, നബീഹ് അച്ചമ്പാട്ട്, മുഹമ്മദ് അലി കിനാലൂർ, ഹിഷാം മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി. വളൻറിയർമാരായ നാസർ അങ്ങാടിപ്പുറം, ഫിറോസ് ചോലക്കൽ, ഷാനവാസ്, റിയാസ് കണ്ണൂർ, റഹീസ്, മുസ്തഫ കണ്ണിയത്ത്, മുത്തലിബ് തിരുവട്ടൂർ, ഫവാസ്, മൻസൂർ, ഫഖ്റുദ്ധീൻ മൗലവി, നൗഫൽ കണ്ണൂർ, മുസ്തഫ മലയിൽ, സക്കീർ ഹുസൈൻ നെല്ലായ, അഷ്റഫ് പുളിഞ്ചാനയിൽ, അമീർ ടീ ടൈം, നൗഷാദ് ടീ ടൈം, സഹൽ മോൻ, ആഷിഖ് എന്നിവരും പ്രവർത്തനരംഗത്തുണ്ടായിരുന്നു. ഈ ഉദ്യമത്തിലൂടെ സമാഹരിക്കുന്ന തുക അദ്വിയ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

