കേളി ബദീഅ ഏരിയ എ.കെ.ജി-ഇ.എം.എസ് അനുസ്മരണം
text_fieldsകേളി ബദീഅ ഏരിയ സംഘടിപ്പിച്ച എ.കെ.ജി-ഇ.എം.എസ് അനുസ്മരണത്തിൽ കേന്ദ്ര രക്ഷാധികാര സമിതി അംഗം ചന്ദ്രൻ തെരുവത്ത് മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദി ബദീഅ ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ഇ.എം.എസ് - എ.കെ.ജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബദീഅ ഏരിയ ഓഫിസിൽ നടത്തിയ യോഗത്തിൽ ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി മധു ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത് മുഖ്യ പ്രഭാഷണം നടത്തി.
ബദീഅ രക്ഷാധികാരി സമിതി അംഗം റഫീഖ് പാലത്ത് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കമ്പോളവത്കരണം അരങ്ങു തകർക്കുമ്പോഴും ഒരു ഇടതു ബദൽ സംവിധാനം ഉയർത്തിപ്പിടിക്കാൻ പിണറായി സർക്കാറിന് കഴിയുന്നത് ഒന്നാം ഇ.എം.എസ് സർക്കാറിന്റെ മുഖമുദ്രയായി മാറിയ സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടിയുള്ള ഭരണം എന്ന നയം പിന്തുടരുന്നതിന്റെ ഭാഗമായാണെന്നും എ.കെ.ജി എക്കാലവും ഉയർത്തിപ്പിടിച്ച തുല്യത എന്ന ആശയം പിൻപറ്റിയാണ് അതിദരിദ്രരായ കുടുംബങ്ങളെ ഇന്നത്തെ സർക്കാർ ദത്തെടുത്തതെന്നും മുഖ്യപ്രഭാഷകൻ പറഞ്ഞു.
കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, മധു എടപ്പുറത്ത്, നിസാറുദ്ദീൻ, ഏരിയ പ്രസിഡൻറ് കെ.വി. അലി, ബദീഅ രക്ഷാധികാരി സമിതി അംഗങ്ങളായ സരസൻ മുസ്തഫ വളാഞ്ചേരി, ജേർനെറ്റ് നെൽസൺ, ഏരിയ ജോയൻറ് സെക്രട്ടറി കെ.എൻ. ഷാജി എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം സ്വാഗതവും പറഞ്ഞു. രക്ഷാധികാരി സമിതി അംഗം പ്രസാദ് വഞ്ചിപ്പുര നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

