Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ക്ബ​ർ ട്രാ​വ​ൽ​സ്...

അ​ക്ബ​ർ ട്രാ​വ​ൽ​സ് ആ​ൻ​ഡ് ടൂ​റി​സം ക​മ്പ​നി ജി​ദ്ദ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
Akbar Travels
cancel
camera_alt

അ​ക്ബ​ർ ട്രാ​വ​ൽ​സ് ആ​ൻ​ഡ് ടൂ​റി​സം ക​മ്പ​നി സാ​ര​ഥി​ക​ൾ ജി​ദ്ദ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: അ​ക്ബ​ർ ട്രാ​വ​ൽ​സ് ആ​ൻ​ഡ് ടൂ​റി​സം ക​മ്പ​നി ജി​ദ്ദ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ജി​ദ്ദ മ​ദീ​ന റോ​ഡി​ൽ മു​ശ്‌​രി​ഫ ഡി​സ്ട്രി​ക്ടി​ലു​ള്ള സി​റ്റി സെ​ന്റ​ർ സ​മു​ച്ച​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പു​തി​യ ഓ​ഫി​സ് ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ നി​ര​വ​ധി പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് അ​ക്ബ​ർ ട്രാ​വ​ൽ​സ് സാ​ര​ഥി​ക​ൾ ജി​ദ്ദ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കോ​വി​ഡാ​ന​ന്ത​രം സൗ​ദി അ​റേ​ബ്യ​യി​ൽ ടൂ​റി​സം, ട്രാ​വ​ൽ മേ​ഖ​ല​ക​ളി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ഭൂ​ത​പൂ​ർ​വ​മാ​യ കു​തി​പ്പും അ​ന​ന്ത സാ​ധ്യ​ത​ക​ളും പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ത​മാ​യ അ​ക്ബ​ർ ട്രാ​വ​ൽ​സ് ആ​ൻ​ഡ് ടൂ​റി​സം ക​മ്പ​നി​യു​ടെ വി​ക​സ​ന​ക്കു​തി​പ്പി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി​രി​ക്കും ജി​ദ്ദ ഓ​ഫി​സെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. അ​ക്ബ​ർ ട്രാ​വ​ൽ​സ് ആ​ൻ​ഡ് ടൂ​റി​സം ക​മ്പ​നി സൗ​ദി​യി​ൽ തു​റ​ക്കു​ന്ന ഏ​ഴാ​മ​ത്തെ ഓ​ഫി​സാ​ണ് ജി​ദ്ദ​യി​ലേ​ത്.

റി​യാ​ദ്, ദ​മ്മാം, അ​ൽ കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​ര​ത്തെ ഓ​ഫി​സ് തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ട്ടാ​മ​ത്തെ ശാ​ഖ ജി​ദ്ദ ഹം​ദാ​നി​യ​യി​ൽ വൈ​കാ​തെ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. മ​ക്ക, മ​ദീ​ന, ത​ബൂ​ക്ക്, അ​ബ​ഹ, ജി​സാ​ൻ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലും പു​തി​യ ശാ​ഖ​ക​ൾ ഉ​ട​ൻ തു​റ​ക്കും. മാ​തൃ​സ്ഥാ​പ​ന​മാ​യ അ​ക്ബ​ർ ട്രാ​വ​ൽ​സി​ന് സൗ​ദി​യി​ൽ 15ലേ​റെ ബ്രാ​ഞ്ചു​ക​ളു​ണ്ട്.

ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തി​നാ​യു​ള്ള അ​റേ​ബ്യ​ൻ ജേ​ർ​ണി​സ്, ഗ്രൂ​പ് പാ​ക്കേ​ജ​സ്, ഡി.​എം.​സി, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്കും സ​ബ് ഏ​ജ​ൻ​സി​ക​ൾ​ക്കും ന​ൽ​കു​ന്ന ഓ​ൺ​ലൈ​ൻ പ്ലാ​റ്റ് ഫോ​മാ​യ അ​ക്ബ​ർ ബി.​ടു.​ബി പോ​ർ​ട്ട​ൽ, അ​ക്ബ​ർ ഓ​ൺ​ലൈ​ൻ ട്രാ​വ​ൽ പോ​ർ​ട്ട​ൽ, അ​ക്ബ​ർ ഹ​ജ്ജ് ആ​ൻ​ഡ് ഉം​റ, അ​ൽ നാ​സ​ർ കി​ച്ച​ൻ, ഉം​റ ട്രി​പ് ഡോ​ട്ട് കോം ​തു​ട​ങ്ങി​യ​വ ഗ്രൂ​പ്പി​നു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് രു​ചി​ക​ര​വും ആ​രോ​ഗ്യ​ദാ​യ​ക​വു​മാ​യ ഭ​ക്ഷ​ണം ത​യാ​ർ ചെ​യ്തു വി​ത​ര​ണം ചെ​യ്യു​ന്ന കാ​റ്റ​റി​ങ് സ​ർ​വി​സാ​യ അ​ൽ നാ​സ​ർ കി​ച്ച​നി​ൽ കേ​ര​ള​മ​ട​ക്കം എ​ല്ലാ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​വും ഇ​ന്തോ​നേ​ഷ്യ​ൻ, ബം​ഗ്ലാ​ദേ​ശ്, മ​ലേ​ഷ്യ​ൻ, അ​റ​ബി​ക്, ഓ​റി​യ​ന്റ​ൽ തു​ട​ങ്ങി​യ​വ​യും ല​ഭ്യ​മാ​ണ്.

സൗ​ദി ഹ​ജ്ജ് മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉം​റ ട്രി​പ് ഡോ​ട്ട് കോം ​ഓ​ൺ​ലൈ​ൻ ഫ്ലാ​റ്റ്ഫോ​മി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് നേ​രി​ട്ടും ഏ​ജ​ൻ​സി​ക​ൾ വ​ഴി​യും ഉം​റ പാ​ക്കേ​ജു​ക​ൾ ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ന്നും അ​ക്ബ​ർ ട്രാ​വ​ൽ​സ് സാ​ര​ഥി​ക​ൾ അ​റി​യി​ച്ചു.

ആ​ഷി​യ അ​ബ്ദു​ൽ നാ​സ​ർ (ഡ​യ​റ​ക്ട​ർ), ഷാ​ഹി​ദ് ഖാ​ൻ (ഗ്ലോ​ബ​ൽ സെ​യി​ൽ​സ് ഹെ​ഡ്), മു​ഹ​മ്മ​ദ് സ​ഈ​ദ് (ജി​ദ്ദ ഓ​ഫി​സ് മാ​നേ​ജ​ർ), എ.​വി. സ​മീ​ർ (ഓ​ൺ​ലൈ​ൻ സെ​യി​ൽ​സ് ഹെ​ഡ്), ശ​ബീ​ർ അ​ഹ​മ്മ​ദ് (സി​റ്റി സെ​ന്റ​ർ ഓ​ഫി​സ് മാ​നേ​ജ​ർ), സു​ഹൈ​ർ അ​ഹ​മ്മ​ദ് അ​ൽ​ഷെ​ഹ്രി (പി.​ആ​ർ.​ഒ), അ​സ്ഹ​ർ ഖു​റേ​ഷി, അ​ജ​യ് കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akbar Travels
News Summary - Akbar Travels and Tourism Company Jeddah Office Inauguration Today
Next Story