അക്ബർ ട്രാവൽസ് ആൻഡ് ടൂറിസം കമ്പനി ജിദ്ദ ഓഫിസ് ഉദ്ഘാടനം
text_fieldsഅക്ബർ ട്രാവൽസ് ആൻഡ് ടൂറിസം കമ്പനിയുടെ ജിദ്ദ ബ്രാഞ്ച് ഓഫീസ് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്യുന്നു.
ജിദ്ദ: അക്ബർ ട്രാവൽസ് ആൻഡ് ടൂറിസം കമ്പനിയുടെ ജിദ്ദ ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്തു. മദീന റോഡിൽ മുശ്രിഫ ഡിസ്ട്രിക്ടിലുള്ള സിറ്റി സെന്റർ സമുച്ചയത്തിൽ ആരംഭിച്ച ഓഫിസ് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് ഉദ്ഘാടനം ചെയ്തത്.
കൊമേഴ്സ്യൽ കോൺസുൽ ഹംന മറിയം, വിവിധ വിമാനക്കമ്പനികളുടെ ഉന്നതോദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അക്ബർ ഗ്രൂപ് മാനേജ്മെന്റ് സാരഥികളായ കെ.വി അബ്ദുൽ നാസർ (സി.എം.ഡി), ആഷിയ നാസർ (ഡയറക്ടർ), ശ്രുതി നായർ (എക്സി. അസിസ്റ്റന്റ് സി.എം.ഡി), ഷാഹിദ് ഖാൻ (ഗ്ലോബൽ സെയിൽസ് ഹെഡ്), സന്തോഷ് ചെറിയാൻ (വൈസ് പ്രസി. ജി.സി.സി), അബ്ദുൽ ജലീൽ (ജന. മാനേജർ, ഫിനാൻസ് ജി.സി.സി), അഹമ്മദ് കാസിം (ഓപറേഷൻ മാനേജർ, ഓൺലൈൻ), അസ്ഹർ ഖുറേഷി (ജന. മാനേജർ, സൗദി), യൂനുസ് പടുങ്ങൽ (റീജനൽ മാനേജർ, റിയാദ്), മുഹമ്മദ് സഈദ് (റീജിയനൽ മാനേജർ, ജിദ്ദ), ഷബീർ അഹമ്മദ് (സിറ്റി സെന്റർ ഓഫിസ് മാനേജർ), എ.വി. സമീർ (സെയിൽസ് ഹെഡ് ഓൺലൈൻ) എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
എട്ടാമത്തെ ശാഖ ജിദ്ദ ഹംദാനിയയിൽ വൈകാതെ തുറന്നു പ്രവർത്തനമാരംഭിക്കും. മക്ക, മദീന, തബൂക്ക്, അബഹ, ജിസാൻ എന്നീ നഗരങ്ങളിലും പുതിയ ശാഖകൾ ഉടൻ തുറക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

