അക്ഷരം വായനവേദി ഇഫ്താർ സംഗമം
text_fieldsഅക്ഷരം വായനവേദി ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
ജിദ്ദ: അക്ഷരം വായനവേദി ജിദ്ദ നടത്തിയ ഇഫ്താർ സംഗമത്തിൽ കെ.ടി. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.ഹസ്സൻ ചെറൂപ്പ, പി.എം. മായിൻകുട്ടി, വഹീദ് സമാൻ, കെ.ടി.എ. മുനീർ, കബീർ കൊണ്ടോട്ടി, എം. അഷ്റഫ്, ബിജു രാമന്തളി, നസീർ വാവക്കുഞ്ഞു, മിർസ ശരീഫ്, നാസർ വെളിയംകോട്, അബ്ദുല്ല മുക്കണ്ണി, ജമാൽ പാഷ, അസീസ് പട്ടാമ്പി, സുബൈർ മുട്ടം, സൈഫു വണ്ടൂർ, മുസ്തഫ തോളൂർ, അൻവർ ലാൽ കൊടുങ്ങല്ലൂർ, യൂനുസ് കൊടുങ്ങല്ലൂർ, ഒ.ബി. നാസർ, അൻഫൽ, സക്കീന ഓമശ്ശേരി, റജീന നൗഷാദ്, റുക്സാന മൂസ, തസ്ലീമ അഷ്റഫ്, സലീഖത്ത് തുടങ്ങിയവർ സംബന്ധിച്ചു.
അക്ഷരം സഹ രക്ഷാധികാരി കെ.എം. അനീസ് മോഡറേറ്ററായിരുന്നു. കോഓഡിനേറ്റർ ശിഹാബ് കരുവാരകുണ്ട് സ്വാഗതവും നൗഷാദ് നിടോളി നന്ദിയും പറഞ്ഞു. ശിഹാബുറഹ്മാൻ ഖിറാഅത്ത് നടത്തി. ഹംസ എലാന്തി, അബ്ദുറഹ്മാൻ തുറക്കൽ, സാദിഖലി തുവ്വൂർ, സി. അബ്ദുസ്സലാം, ഹസീബ്, പി. അബ്ദുൽ സലീം, എൻ.കെ. അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.

