‘അകക്കാമ്പുകൾ’ പുസ്തക കവർ പ്രകാശനം ചെയ്തു
text_fieldsമാത്തുക്കുട്ടി പള്ളിപ്പാടിന്റെ ‘അകക്കാമ്പുകൾ’ കവിത സമാഹാരത്തിന്റെ കവർപ്രകാശനം പവനൻ മൂലക്കൽ നിർവഹിക്കുന്നു
ദമ്മാം: മാത്തുകുട്ടി പള്ളിപ്പാടിന്റെ പ്രഥമ കവിതസമാഹാരമായ ‘അകകാമ്പുകൾ ’ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ദമ്മാമിൽ നടന്നു. നവോദയ കലാസാംസ്കാരിക വേദി രക്ഷധികാരി സമിതിയംഗം പവനൻ മൂലക്കീൽ പ്രകാശനം നിർവഹിച്ചു.ദമ്മാമിൽ പ്രവാസിയായ മാത്തുക്കുട്ടി പള്ളിപ്പാട് ഇന്ത്യൻ എംബസി വളന്റിയറും നവോദയ സാംസ്കാരിക കമ്മിറ്റി ചെയർമാനും സൗദി മലയാളി സമാജത്തിന്റെയും ദമ്മാം നാടക വേദിയുടെയും സജീവ പ്രവർത്തകനുമാണ്.
ജീവിതഗന്ധിയായ ഒട്ടനവധി വിഷയങ്ങൾ പ്രമേയമാക്കിയാണ് അദ്ദേഹം തന്റെ ആദ്യ കവിതാസമാഹാരം തയാറാക്കിയിട്ടുള്ളത്. ലീനാ ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു.പവനൻ മൂലക്കീൽ, സോഫിയ ഷാജഹാൻ, തനുജ എന്നിവർ സംസാരിച്ചു. മാത്തുക്കുട്ടി പള്ളിപ്പാട് മറുപടി പ്രസംഗം നടത്തി. സാംസ്കാരിക സാഹിത്യ രംഗത്തെ സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂൽ, ഷനീബ് അബൂബക്കർ, ആലിക്കുട്ടി ഒളവട്ടൂർ, ഷാജി മതിലകം, സയ്യിദ് ഹമദാനി, അനിൽ റഹിമ, ബിനു റെജി, സഹീർഷ കൊല്ലം എന്നിവർ പങ്കെടുത്തു. ഹുസൈൻ ചമ്പോളിൽ സ്വാഗതവും ബൈജു കുട്ടനാട് നന്ദിയും പറഞ്ഞു. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

