അജ്വ 10ാം വാര്‍ഷികസംഗമം സംഘടിപ്പിച്ചു
text_fieldsഅല്‍ അന്വാര് ജസ്റ്റിസ് ആൻഡ് വെല്‍ഫയര്‍ അസോസിയേഷന് (അജ്വ) ജിദ്ദ ഘടകത്തിന്റെ പത്താം വാര്‍ഷികസംഗമം
ജിദ്ദ: ആത്മസംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍ അന്വാര് ജസ്റ്റിസ് ആൻഡ് വെല്‍ഫയര്‍ അസോസിയേഷന് (അജ്വ) ജിദ്ദ ഘടകത്തിന്റെ പത്താം വാര്‍ഷികസംഗമം സുബൈര്‍ മൗലവി നഗറില്‍ വെച്ച് വർണാഭമായി നടന്നു. അജ്വ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജീബ് ബീമാപള്ളി അധ്യക്ഷതവഹിച്ചു.
രക്ഷാധികാരി ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ പ്രാർഥന നടത്തി. വര്‍ക്കിങ് സെക്രട്ടറി ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍ പത്തു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജ്വ ജിദ്ദയുടെ സ്ഥാപകരില്‍ ഒരാളായിരുന്ന സുബൈര്‍ മൗലവി, സജീവ സാന്നിധ്യമായിരുന്ന അബ്ദുസ്സലാം ഓച്ചിറ എന്നിവരെ യോഗത്തിൽ സ്മരിക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു.പ്രമുഖ പ്രഭാഷകന്‍ നവാസ് മന്നാനി പനവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.ഡി.സി പ്രതിനിധി നാസര്‍ ചാവക്കാട് ആശംസപ്രസംഗം നടത്തി.
ശറഫുദ്ദീന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി. ജിദ്ദ കമ്മിറ്റിക്കു വേണ്ടി പി.എം.എസ്.എ. ആറ്റക്കോയ തങ്ങളെ എക്സിക്യൂട്ടിവ് അംഗം ശിഹാബുദ്ദീന് കുഞ്ഞ് കൊട്ടുകാടും, നവാസ് മന്നാനിയെ എക്സിക്യൂട്ടിവ് അംഗങ്ങളായ സലീം റോഡുവിള, അബ്ദുള്‍ ഖാദര്‍ തിരുനാവായ എന്നിവരും യൂനുസ് സുഹ്രി കൈപമംഗലത്തിനെ റഷീദ് പതിയാശേരിയും, നാസര്‍ ചാവക്കാടിനെ പി.എസ്.എ.എ. ആറ്റക്കോയ തങ്ങളും ഷാള്‍ അണിയിച്ച് ആദരിച്ചു.
അബ്ദുല്‍ ലത്ത്വീഫ് കറ്റാനം, നിസാര്‍ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, ഷിഹാബ് പൂന്തുറ, ശിഹാബ് പൊന്മള എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് ഓച്ചിറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

