അജ്വ ജിദ്ദ മാസാന്തസംഗമം സംഘടിപ്പിച്ചു
text_fieldsഅജ്വ ജിദ്ദ മാസാന്ത സംഗമത്തിൽ ടി.എ. മുഹമ്മദ് ഷാഫി അമാനിയെ രക്ഷാധികാരി ഷറഫുദ്ദീന് ബാഖവി ഷാൾ അണിയിച്ചു ആദരിക്കുന്നു
ജിദ്ദ: അജ്വ ജിദ്ദ മാസാന്ത സംഗമം സംഘടിപ്പിച്ചു. നാട്ടില്‍നിന്നും ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ അജ്വ എറണാകുളം ജില്ല അമീറും പെരുമ്പാവൂര്‍ അല്‍ ഫുര്‍ഖാന്‍ അക്കാദമി പ്രിന്‍സിപ്പലുമായ ടി.എ. മുഹമ്മദ് ഷാഫി അല്‍ അമാനി, കൊല്ലം ജില്ല രക്ഷാധികാരി സുഹൈല്‍ അല്‍ അമാനി, സംസ്ഥാന സമിതിയംഗം മൂസ മുസ്ലിയാര് മഞ്ചേരി എന്നിവർ സംഗമത്തിൽ സംബന്ധിച്ചു.
രക്ഷാധികാരി ഷറഫുദ്ദീന് ബാഖവി, ട്രഷറര്‍ നൗഷാദ് ഓച്ചിറ, ജോയന്റ് സെക്രട്ടറിമാരായ മസ്ഊദ് മൗലവി, നിസാര്‍ കാഞ്ഞിപ്പുഴ, എക്സിക്യൂട്ടിവ് അംഗങ്ങളായ അബൂബക്കര്‍ മങ്കട, മുഹമ്മദ് ഷാഫി അമാനി, സുഹൈല്‍ അമാനി, മൂസ മുസ്ലിയാര് മഞ്ചേരി എന്നിവരെ ജിദ്ദ കമ്മിറ്റിക്ക് വേണ്ടി ഷാള്‍ അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.
ദീനീപ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചാകണമെന്നും അതില്‍ പ്രകടനപരതയോ മറ്റോ പാടില്ലെന്നും ടി.എ. മുഹമ്മദ് ഷാഫി അമാനി സദസ്സിനെ ഉണര്‍ത്തി. ആത്മ സംസ്കരണത്തിന് പ്രവാചക സ്മരണയിലും പ്രവാചകൻ കാണിച്ചുതന്ന മാതൃക അക്ഷരാർഥത്തില്‍ പിന്‍പറ്റിയും ജീവിക്കണമെന്നും പ്രയാസം അനുഭവിക്കുന്ന സഹജീവികളെ സഹായിക്കണമെന്നും ഇതാണ് അജ്വ എന്ന കൂട്ടായ്മയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ ഘടകം വൈസ് പ്രസിഡന്റ് അബ്ദുല്ലത്ത്വീഫ് കറ്റാനം അധ്യക്ഷതവഹിച്ചു. സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍ നന്ദിയും പറഞ്ഞു. അന്‍വര്‍ സാദത്ത് മലപ്പുറം, അബ്ദുൽ ഗഫൂര്‍ വണ്ടൂര്‍, ഷിഹാബ് പൊന്മള, അബ്ദുൽ ഖാദര്‍ തിരുനാവായ, സലീം റോഡുവിള, ശിഹാബുദ്ദീന് കുഞ്ഞ് കൊട്ടുകാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

