Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ജ്‌​വ ജി​ദ്ദ...

അ​ജ്‌​വ ജി​ദ്ദ ഇ​ഫ്ത്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ജ്‌​വ ജി​ദ്ദ ഇ​ഫ്ത്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ജ്‌​വ ജി​ദ്ദ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്ത്താ​ര്‍ സം​ഗ​മ​ത്തി​ൽ ഇ​ബ്രാ​ഹിം​കു​ട്ടി ശാ​സ്താം​കോ​ട്ട സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ത​ഖ്‌​വ​യാ​ണ് പ്ര​ധാ​നം എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ അ​ല്‍അ​ന്‍വാ​ര്‍ ജ​സ്റ്റീ​സ് ആ​ൻ​ഡ് വെ​ല്‍ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (അ​ജ്‌​വ) സം​സ്ഥാ​ന ക​മ്മി​റ്റി​യും, ജി.​സി.​സി ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി​യും ന​ട​ത്തു​ന്ന റ​മ​ദാ​ന്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​ജ്‌​വ ജി​ദ്ദ ഘ​ട​കം ഇ​ഫ്ത്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

സം​ഗ​മം ജി.​സി.​സി ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ശാ​സ്താം​കോ​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. നോ​മ്പ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് അ​ന്ന​പാ​നീ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​ല്‍ മാ​ത്ര​മ​ല്ലെ​ന്നും, ഭ​യ​ഭ​ക്തി​യി​ലൂ​ടെ മ​ന​സ്സി​നെ ആ​ത്മീ​യ​മാ​യി സം​സ്ക​രി​ക്ക​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ബീ​മാ​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ശ​റ​ഫു​ദ്ധീ​ന്‍ ബാ​ഖ​വി ചു​ങ്ക​പ്പാ​റ റ​മ​ദാ​ന്‍ ആ​ശം​സ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ജി​ദ്ദ ക​മ്മി​റ്റി​യി​ല്‍ നി​ന്നും ജി.​സി.​സി ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ബ്രാ​ഹിം​കു​ട്ടി ശാ​സ്താം കോ​ട്ട (സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ (സം​ഘ​ട​നാ​കാ​ര്യ സെ​ക്ര​ട്ട​റി), സെ​യ്ദ് മു​ഹ​മ്മ​ദ് കാ​ശി​ഫി കാ​ഞ്ഞി​ര​പ്പി​ള്ളി, നൗ​ഷാ​ദ് ഓ​ച്ചി​റ (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ ജി​ദ്ദ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ശ​റ​ഫു​ദ്ധീ​ന്‍ ബാ​ഖ​വി ചു​ങ്ക​പ്പാ​റ, നി​സാ​ര്‍ കാ​ഞ്ഞി​പ്പു​ഴ, ഇ​ര്‍ഷാ​ദ് ആ​റാ​ട്ടു​പു​ഴ, ഈ​സ കി​ഴി​ശ്ശേ​രി എ​ന്നി​വ​ര്‍ ഷാ​ള്‍ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബ​ക്ക​ര്‍ സി​ദ്ധീ​ഖ് നാ​ട്ടു​ക​ല്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് മ​സ്ഊ​ദ് മൗ​ല​വി ബാ​ല​രാ​മ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

അ​ബ്ദു​ള്‍ റ​ഷീ​ദ് ഓ​യൂ​ര്‍, അ​ബ്ദു​ള്‍ ല​ത്ത്വീ​ഫ് ക​റ്റാ​നം, ഷി​ഹാ​ബ് പൊ​ന്‍മ​ള, ഹാ​രി​സ് ആ​ലു​വ, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ വ​ണ്ടൂ​ര്‍, അ​ബൂ​ബ​ക്ക​ര്‍ വെ​ള്ളി​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulforganizedJeddah Iftar gatheringAjwa
News Summary - Ajwa Jeddah Iftar gathering organized
Next Story