അജ്വ ജിദ്ദ ഇഫ്താർ സംഗമം
text_fieldsഅല്‍ അന്വാര് ജസ്റ്റീസ് ആൻഡ് വെല്‍ഫയര്‍ അസോസിയേഷന് (അജ്വ) ഇഫ്താറിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാർഥന സദസ്സിൽനിന്ന്
ജിദ്ദ: ‘വിശുദ്ധമാകട്ടെ അകവും പുറവും’ എന്ന തലക്കെട്ടോടെ അല്‍ അന്വാര് ജസ്റ്റീസ് ആൻഡ് വെല്‍ഫയര്‍ അസോസിയേഷന് (അജ്വ) സംഘടിപ്പിച്ചുവരുന്ന റമദാന് കാമ്പയിന്റെ ഭാഗമായി ജിദ്ദ ഘടകം ഒഡീലിയ ഹോട്ടലില്‍ വെച്ച് ഇഫ്താർ സംഗമവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.
കാമ്പയിന്റെ ഭാഗമായി പഠന ക്ലാസുകള്‍, സാന്ത്വന പ്രവര്‍ത്തനങ്ങള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചുവരുന്നു. ഇഫ്താറിന് മുന്നോടിയായി നടന്ന പ്രാർഥന സദസ്സിന് സെയ്ദ് മുഹമ്മദ് കാശിഫി, സക്കീര്‍ ബാഖവി, നജീബ് ബീമാപള്ളി എന്നിവര്‍ നേതൃത്വം നല്കി. ഇതോടനുബന്ധിച്ച സൗഹൃദ സംഗമത്തില്‍ രക്ഷാധികാരി ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ റമദാന് സന്ദേശം നല്കി.
പ്രസിഡന്റ് സെയ്ദ് മുഹമ്മദ് കാശിഫി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മദനി ആശംസ നേർന്നു. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. അബ്ദുള്‍ ലത്ത്വീഫ് കറ്റാനം, നൗഷാദ് ഓച്ചിറ, നിസാര്‍ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, അന്‍വര്‍ സാദത്ത് മലപ്പുറം, റഷീദ് കൊടുങ്ങല്ലൂര്‍, അലി മലപ്പുറം, അബൂബക്കര്‍ മങ്കട, അബ്ദുൽ ഖാദര്‍ തിരുനാവായ എന്നിവര്‍ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.