അജ്വ ജി.സി.സി ഗ്ലോബല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fields1. ശംസുദ്ദീന്‍ ഫൈസി കൊട്ടുകാട് (രക്ഷാ.), 2. അബ്ദുൽ ഹലീം മുസ്ല്യാര്‍ കണ്ണനല്ലൂര്‍ (പ്രസി.), 3. അൻസിൽ മൗലവി കവലയൂർ (സീനിയർ ജന. സെക്ര.), 4. അനീസ് കൊടുങ്ങല്ലൂര്‍ (സംഘടനാകാര്യ ജന. സെക്ര.), 5. നവാസ് ഐ.സി.എസ് (ട്രഷ.)
ജിദ്ദ: ആത്മസംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങളുമായി കേരളത്തിൽ പ്രവർത്തിക്കുന്ന ‘അൽഅൻവാർ ജസ്റ്റീസ് ആൻഡ് വെൽഫെയർ അസോസിയേഷൻ’ (അജ്വ) ഗൾഫ് ചാപ്റ്ററായ ജി.സി.സി ഗ്ലോബൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അബ്ദുന്നാസിർ മഅ്ദനിയുടെ നേതൃത്വത്തിൽ രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഭാരവാഹി പട്ടികയ്ക്ക് അദ്ദേഹം നേരിട്ട് അംഗീകാരം നൽകി പ്രഖ്യാപനം നടത്തി.
ജി.സി.സിയിലെ രാജ്യങ്ങളിലുള്ള കമ്മിറ്റികളെ ഏകോപിപ്പിക്കുന്നതിനും കൂടുതൽ ഊർജിതമാക്കുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങൾ പുനഃസംഘടനയോടനുബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൽ കൈക്കൊണ്ടു. സംസ്ഥാന സംഘടനാകാര്യ ജന സെക്രട്ടറി മുജീബുർറഹ്മാൻ അസ്ലമി യോഗം ഉദ്ഘാടനം ചെയ്തു. അഡ്ഹോക്ക് കമ്മിറ്റി ജനറൽ കൺവീനർ അൻസിൽ മൗലവി കവലയൂർ അധ്യക്ഷത വഹിച്ചു.യോഗത്തിൽ കെ.പി. അബൂബക്കർ ഹസ്രത്ത് ഉസ്താദ് അനുസ്മരണ പ്രഭാഷണം ശംസുദ്ധീൻ ഫൈസി കൊട്ടുകാട് നിർവഹിച്ചു. അബ്ദുൽ ഹലീം മൗലവി പ്രാർത്ഥന നടത്തി. റഹീം ആരിക്കാടി, നവാസ് ഐ.സി.എസ് സംസാരിച്ചു. കോഓഡിനേറ്റർ അനീസ് കൊടുങ്ങല്ലൂർ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികള്‍: ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട് (രക്ഷാധികാരി), അബ്ദുൽ ഹലീം മുസ്ല്യാർ കണ്ണനല്ലൂര്‍ (പ്രസി.), ഇബ്രാഹിംകുട്ടി ശാസ്താംകോട്ട (സീനിയര്‍ വൈ. പ്രസി.), നസീറുദ്ധീന്‍ ഫൈസി പൂഴനാട്, മുഹമ്മദ് ബഷീർ പാലച്ചിറ, വിജാസ് ഫൈസി ചിതറ, ഇന്‍സാഫ് മൗലവി വാടാനപ്പള്ളി (വൈ. പ്രസി.), അൻസിൽ മൗലവി കവലയൂർ (സീനിയർ ജന. സെക്ര.), അനീസ് കൊടുങ്ങല്ലൂര്‍ (സംഘടനാകാര്യ ജന. സെക്ര.), നവാസ് ഐ.സി.എസ് (ട്രഷ.), വാപ്പു വല്ലപ്പുഴ, അഫ്സല് കൊടുങ്ങല്ലൂര്‍, നൂറുദ്ധീന്‍ പുതുക്കാട്, റഹീം ആരിക്കാടി, ഷഹീര്‍ പൊന്നാനി (ജോ. സെക്ര.), മുഹമ്മദ് മക്ക മന്‍സില്‍ മക്ക, നൗഷാദ് ഓച്ചിറ ജിദ്ദ, സെയ്ദ് മുഹമ്മദ് കാശിഫി ജിദ്ദ, അഫ്സല് ചിറ്റുമൂല ദമ്മാം, റാഫി ബാഖവി അല്‍ ഖോബാര്‍, അബ്ദുൽ അസീസ് തേവലക്കര റിയാദ്, നസീര്ഖാന് കരുനാഗപ്പള്ളി റിയാദ്, നിഹാസ് പാനൂര്‍ റിയാദ്, അഷറഫ് ബാഖവി റിയാദ്, പി.എച്ച്.എം. നിസാം ബുറൈദ, റൂഷിദ് അമീർ ഒമാൻ, ഷജീർ ഷാജഹാൻ ഒമാൻ, അലാവുദ്ദീൻ ആലപ്പുഴ ഒമാൻ, ഉസ്മാൻ വാടാനപ്പള്ളി ഒമാൻ, യൂസുഫ് കൊടുങ്ങല്ലൂർ ഒമാൻ, സെയ്ദ് അബ്ദുൽ കരീം തങ്ങൾ ഒമാൻ, ഹുമയൂണ്‍ വാടാനപ്പള്ളി കുവൈത്ത്, റഫീഖ് പൊന്നാനി ബഹറൈന്‍, ശിഹാബുദ്ധീന്‍ മുസ്ല്യാർ യു.എ.ഇ, നിസാം പൊന്നാനി യു.എ.ഇ, ഇല്യാസ് തലശ്ശേരി യു.എ.ഇ (എക്സിക്യൂട്ടീവ് അംഗങ്ങള്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

