Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യാ-സൗദി...

ഇന്ത്യാ-സൗദി തന്ത്രപ്രധാന ബന്ധം ശക്തമാക്കാൻ ഉന്നതതല ചർച്ചകൾ; റിയാദിൽ വിവിധ കൂടിക്കാഴ്​ചകൾ നടത്തി അജിത് ഡോവൽ

text_fields
bookmark_border
news
cancel
camera_alt

ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ് അജിത് ഡോവൽ സൗദി ഊർജ്ജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ

റിയാദ്: ഉഭയകക്ഷി ബന്ധങ്ങളും നയതന്ത്ര പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ് അജിത് ഡോവൽ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. തിങ്കളാഴ്ച റിയാദിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്​ട്രീയ കാര്യ വിഭാഗം ഡെപ്യൂട്ടി മന്ത്രി ഡോ. സഊദ്​ അൽ സാതി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ എന്നിവരുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ

സന്ദർശനത്തി​െൻറ ഭാഗമായി റിയാദിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചകളിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ്​, ഊർജ്ജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ അൽ സഊദ്​, സൗദി സഹമന്ത്രിയും മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്​ടാവുമായ ഡോ. മുസാഇദ് അൽ ഈബാൻ എന്നിവരുമായി അജിത് ഡോവൽ പ്രത്യേകം ചർച്ചകൾ നടത്തി. ഡോ. സഊദ്​ അൽ സാതിയും ഈ നിർണായക യോഗങ്ങളിൽ പങ്കെടുത്തു.

ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ സ്വീകരിക്കുന്നു

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തി​െൻറ നിലവിലെ പുരോഗതിയും കൂടിക്കാഴ്ചകളിൽ വിശദമായി അവലോകനം ചെയ്തു. ആഗോളതലത്തിൽ നിർണായകമായ ഊർജ്ജ സുരക്ഷ ഉറപ്പാക്കൽ, ഇന്ധന വിതരണത്തിലെ സ്ഥിരത, തടസ്സമില്ലാത്ത വിതരണ ശൃംഖല, അന്താരാഷ്​ട്ര ജലപാതകളുടെ സുരക്ഷക്കായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തേണ്ട നീക്കങ്ങൾ എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിൽ ഒറ്റക്കെട്ടായി നീങ്ങാനും, വരുംദിവസങ്ങളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള സൗഹൃദവും നയതന്ത്ര-ഊർജ്ജ സഹകരണവും കൂടുതൽ വിപുലമാക്കാനും യോഗത്തിൽ ധാരണയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSA Ajit Dovalindia-saudistrategic partnership
News Summary - Ajit Doval Holds Talks in Riyadh to Boost India-Saudi Strategic Relations
Next Story