അജീഷ് രവീന്ദ്രന് റിയാദ് എസ്.എം.സി കൂട്ടായ്മ യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന അജീഷ് രവീന്ദ്രന് റിയാദ് എസ്.എം.സി കൂട്ടായ്മ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: സ്പെഷലൈസ്ഡ് മെഡിക്കൽ സെൻറർ ആശുപത്രിയിൽ എച്ച്.ആർ വിഭാഗത്തിൽ 20 വർഷം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങുന്ന തൃശൂർ ചേലക്കര സ്വദേശി അജീഷ് രവീന്ദ്രന് റിയാദ് സോഷ്യൽ മലയാളി കൾച്ചറൽ (എസ്.എം.സി) കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കൂട്ടായ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം.അദ്ദേഹത്തിെൻറ പ്രവർത്തനങ്ങളെ മുൻനിർത്തി ചടങ്ങിൽ ആദരിച്ചു. പ്രസിഡൻറ് ഷിജി ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജോണി തോമസ് സ്വാഗതവും ജോയിൻറ് സെക്രട്ടറി നിഷ ബിന്നി നന്ദിയും പറഞ്ഞു.
രക്ഷാധികാരി അനീഷ് എബ്രഹാം, ചെയർമാൻ റഫീഖ് പട്ടാമ്പി, ജനറൽ സെക്രട്ടറി ഫൈസൽ മുനീർ, ട്രഷറർ ബേബി തോമസ്, വൈസ് പ്രസിഡൻറ് ജെയ്സൺ തോമസ്, മറ്റു ഭാരവാഹികളായ ജിേൻറാ തോമസ്, രഞ്ജു, ആൻസൻ ജെയിംസ്, മുരുകൻപിള്ള, അജീഷ് എസ്. അശോക്, ബിനോയ് ഉലഹന്നാൻ, ശോശാമ്മ ജിജിമോൻ, ബിദേഷ് പ്രേം, എൽബിൻ കുര്യാക്കോസ്, നൗഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

