ഹജ്ജ് സീസൺ ജോലികൾ; ‘അജീർ ഹജ്ജ്’ പോർട്ടൽ നൽകിയത് 42,000 വർക്ക് പെർമിറ്റുകൾ
text_fieldsറിയാദ്: ഹജ്ജ് സീസണൽ ജോലികളിലേക്ക് ജീവനക്കാരെ കണ്ടെത്താൻ ഏർപ്പാക്കിയ ‘അജീർ ഹജ്ജ്’ പോർട്ടലിന് വ്യാപക സ്വീകാര്യത ലഭിച്ചെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം. 42,000 താൽക്കാലിക വർക്ക് പെർമിറ്റുകൾ നൽകി. 60 മേഖലകളിൽ പ്രവർത്തിക്കുന്ന 3,234 സ്ഥാപനങ്ങൾ കരാറുണ്ടാക്കി.
താൽക്കാലിക ജോലി ചെയ്യാൻ തയാറുള്ള ആളുകളിൽനിന്ന് പോർട്ടലിലേക്ക് നേരിട്ട് 40,000 അപേക്ഷകൾ ലഭിച്ചു. അത്രയുംതന്നെ ആളുകൾക്ക് ജോലി ലഭിക്കുകയും ചെയ്തു.
മക്കയിലും ഹജ്ജ് കർമങ്ങൾ നടക്കുന്ന മറ്റ് പുണ്യസ്ഥലങ്ങളിലും സീസണൽ തൊഴിൽ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ വിപുലീകരണമാണ് ‘അജീർ ഹജ്ജ്’ പ്ലാറ്റ്ഫോം.
തൊഴിലന്വേഷകരെയും ഒഴിവുള്ള തസ്തികകളെയും നേരിട്ട് ബന്ധിപ്പിക്കാൻ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കഴിയുന്നു. ആവശ്യമായ സീസണൽ ജോലിക്കാരെ കണ്ടെത്തി നിയമിക്കാൻ കഴിഞ്ഞതിലൂടെ തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കാനും കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

