Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക​െൻറ ഘാതകന്​ മാപ്പ്​...

മക​െൻറ ഘാതകന്​ മാപ്പ്​ നൽകിയ ആയിശ ബീവിക്ക്​ കാരുണ്യ ഭവനമൊരുക്കാൻ കെ.എം.സി.സി

text_fields
bookmark_border
മക​െൻറ ഘാതകന്​ മാപ്പ്​ നൽകിയ ആയിശ ബീവിക്ക്​ കാരുണ്യ ഭവനമൊരുക്കാൻ കെ.എം.സി.സി
cancel

ദമ്മാം: പാലക്കാട് ഒറ്റപ്പാലം സ്വദേശി ആസിഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉത്തർ പ്രദേശ് സ്വദേശി മുഹ്റമിന്​ മാപ്പുനൽകി വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തിയ  കുടംബത്തിന്​ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വീട്​ നിർമിച്ച് നൽകും. അൽഹസയിൽ ഏഴു വർഷം​ മുമ്പാണ്​​ കൊലപാതകം നടന്നത്​. സ്വപ്​നങ്ങളും പേറി പ്രവാസ ലോകത്തെത്തിയ മകനെ കുറിച്ച്​ ആ മാതാവിനെ ​േതടിയെത്തിയത്​ സ്വന്തം മക​​​െൻറ നിഷ്​ഠൂരമായ കൊലപാതകവാർത്തയായിരുന്നു. 

തീരാദാരിദ്ര്യത്തിലായിരുന്ന കുടുംബത്തെ കരകയറ്റുന്നതിന്​ ഒമ്പത്​ വർഷം മുമ്പാണ് ആസിഫ് സൗദിയിലെത്തിയത്. പെട്രോൾ പമ്പിലായിരുന്നു ജോലി. രണ്ടു വർഷം പൂർത്തിയായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു ആസിഫ്​. സഹപ്രവർത്തകനും കൂടെ താമസക്കുകയും ചെയ്​തിരുന്ന ഉത്തർപ്രദേശ്കാരനുമായ മുഹറം ആണ്​ പ്രതി. ഇവർ തമ്മിൽ രണ്ടുവർഷക്കാലത്തെ സൗഹൃദത്തിന്​ ശേഷമാണ്​ ജീവിതം കീഴ്​മേൽ മറിച്ച സംഭവമുണ്ടായത്​. രണ്ടു പേരും തമ്മിൽ ചെറിയ വാക്കേറ്റം ഉണ്ടായി. ഇതിൽ ​​​പ്രകോപിതനായി ഉറങ്ങിക്കിടക്കുകയായിരുന്ന ആസിഫിനെ മുഹറം കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ ചെറിയ കുടുംബത്തി​​​െൻറ ഏക അത്താണിയായ മകൻ നഷ്​ടപ്പെട്ടു. ആസിഫി​​​െൻറ പിതാവ്​ നേര​ത്തെ മരണപ്പെട്ടിരുന്നു.

ഏഴു വർഷമായി അൽഹസ ശരീഅ കോടതിയിൽ നടന്നു വരുന്ന കേസിന്​ വിധിയായത് കഴിഞ്ഞ വർഷമായിരുന്നു. കൊലപാതകം തെളിയിക്കപ്പെട്ടതിനാൽ വധശിക്ഷയാണ്​ കോടതി വിധിച്ചത്. മാനസികനില തകരാറിലായതിനാൽ കഴിഞ്ഞവർഷം ശിക്ഷ നടപ്പിലാക്കിയിരുന്നില്ല. ആയിടക്കാണ് വിഷയത്തി​​​െൻറ ഗൗരവം അൽഅഹ്​സ കെ.എം.സി.സിയുടെ ശ്രദ്ധയിൽപെടുന്നത്. പ്രതിയുടെ കുടുംബ സാഹചര്യവും ദയനീയമാണെന്ന്​ ബോധ്യപ്പെട്ടു. പിന്നീടുള്ള ഇടപെടലിലൂടെയാണ്​​ പ്രതിയുടെ കുടുംബവും ആസിഫി​​​െൻറ മാതാവും സഹോദരനും പാണക്കാട്​ കൊട​പ്പനക്കൽ ഒരുമിച്ചിരിക്കുന്നത്​. മകനെ നഷ്​ടപ്പെട്ടതിന്​ പകരം ഒരു കുടുംബത്തി​​​െൻറ നാഥനെ കൊലക്കു കൊടുത്തിട്ട്​ മകനെന്തുനേടാനെന്ന്​ ആത്മഗതം ചെയ്​ത്​ ആ ഉമ്മ അവർക്ക്​ മാപ്പു കൊടുത്തു. 
തുടർന്നാണ്​ ആയിഷ ബീവിയുടെ വാടക വീട്ടിലെ താമസം സാദിഖ് അലി തങ്ങളുടെ ശ്രദ്ധയിൽ പെടുന്നതും വീടിനായുള്ള ദൗത്യം കിഴക്കൻ പ്രവിശ്യ കമ്മിറ്റി ഏറ്റെടുക്കുന്നതും. ആക്റ്റിങ്​ പ്രസിഡൻറ്​ മുഹമ്മദ്കുട്ടി കോഡൂർ, ജനറൽ സെക്രട്ടറി ആലിക്കുട്ട ഒളവട്ടൂർ, ട്രഷറർ ശരീഫ് കൊണ്ടോട്ടി, ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ സെക്രട്ടറിമാരായ ഖാദർ മാസ്​റ്റർ വാണിയമ്പലം, ടി.എം ഹംസ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsaishabeevi
News Summary - aishabeevi-saudi-gulf news
Next Story