'ഐഷാബീഗം' പുസ്തകം പ്രകാശനം ചെയ്തു
text_fieldsസാജിദ് ആറാട്ടുപുഴ രചിച്ച 'ഐഷാ ബീഗം; കഥാപ്രസംഗത്തിന് ഒരാമുഖം' എന്ന പുസ്തകം ജമാൽ കൊച്ചങ്ങാടി, ഫൈസൽ എളേറ്റിലിന് നൽകി പ്രകാശനം ചെയ്യുന്നു.
ദമ്മാം: മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴയുടെ 'ഐഷാബീഗം കഥാപ്രസംഗത്തിന് ഒരാമുഖം' കൃതി ദമ്മാം ദാറസ്സിഹാ മെഡിക്കൽ സെന്റർ ഹാളിൽ എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിലിന് നൽകി പ്രകാശനം നിർവഹിച്ചു. ഇറാം ഗ്രൂപ് സി.ഇ.ഒ അബ്ദുറസാഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കാലം സ്ത്രീകൾക്കായി അകാരണമായി സൃഷ്ടിച്ച വിലക്കുകളുടെ ചങ്ങലകളെ പൊട്ടിച്ചെറിയാൻ ധൈര്യം കാണിച്ചു എന്നതാണ് ഐഷാ ബീഗം എന്ന കലാകാരിയുടെ പ്രസക്തിയെന്ന് ജമാൽ കൊച്ചങ്ങാടി പറഞ്ഞു. അവർ വെട്ടിയൊരുക്കിയ പാതയിലൂടെ ഒരു കാലഘട്ടത്തെ നവീകരിച്ച നിരവധിപേർ കടന്നുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കാലഘട്ടത്തെ മനോഹരമായി ചിത്രീകരിക്കുകയാണ് ഈ പുസ്തകത്തിലൂടെ ചെയ്തിട്ടുള്ളതെന്ന് പുസ്തകപരിചയം നടത്തിയ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ പറഞ്ഞു. പുസ്തകത്തിന്റെ പ്രസാധകരായ ഡസ്റ്റിനി ബുക്സിന്റെ എം.ഡി മാലിക് മഖ്ബൂൽ അതിഥികളെയും എഴുത്തുകാരനെയും പരിചയപ്പെടുത്തി.
മുഹമ്മദ് നജാത്തി, മുഹമ്മദ് കുട്ടി കോഡൂർ, മുജീബ് കളത്തിൽ, പി.ടി. അലവി, ഖാദർ മാഷ്, ഷാജി മതിലകം, ജമാൽ വില്ല്യാപ്പിള്ളി, റൂബി ജോസഫ്, സുനിൽ മുഹമ്മദ്, നാസർ ഖാദർ, മൻസൂർ പള്ളൂർ, സോഫിയ ഷാജഹാൻ, ഖദീജ ടീച്ചർ, ലതിക പ്രസാദ്, നജ്മുന്നിസ്സ വെങ്കിട്ട, നന്ദിനി മോഹൻ, ഹുസ്ന ആസിഫ് എന്നിവർ പങ്കെടുത്തു. ജമാൽ കൊച്ചങ്ങാടിയെ ഇറാം സി.ഇ.ഒ അബ്ദുൽ റസാഖ് പൊന്നാട അണിയിച്ചു.
പി.എ.എം. ഹാരിസ് മെമന്റോ കൈമാറി. ഫൈസൽ എളേറ്റിലിനെ റഷീദ് ഉമർ പൊന്നാട അണിയിച്ചു. സി. അബ്ദുൽ ഹമീദ് മെമന്റോ കൈമാറി. സാജിദ് ആറാട്ടുപുഴയെ കെ.എം. ബഷീർ പൊന്നാട അണിയിച്ചു. മമ്മു മാഷ് മെമന്റോ കൈമാറി.
ദമ്മാം 777 സൈക്കിൾ ക്ലബ്ബ്, ജുബൈൽ മലയാള സമാജം എന്നിവരുടെ ആദരവ് സക്കീർ ചങ്ങനാശ്ശേരി, ബൈജു അഞ്ചൽ, മാമൂടാൻ എന്നിവർ കൈമാറി. റഊഫ് ചാവക്കാടിന്റെ നേതൃത്വത്തിൽ ഐഷാബീഗം പാടിയ പാട്ടുകൾ കോർത്തിണക്കി മെഹ്ഫിൽ ദമ്മാം അവതരിപ്പിച്ച ഗാനസന്ധ്യ അരങ്ങേറി. ഡോ. ഷഹ്ല ജലാൽ, നജ്മ ഹസ്സൻ, കല്യാണിക്കുട്ടി എന്നിവർ ഗാനങ്ങൾ ആലപിച്ചു. റഊഫ് അണ്ടത്തോട്, പ്രമോദ്, അരവിന്ദൻ എന്നിവർ പിന്നണി വാദ്യങ്ങൾ കൈകാര്യം ചെയ്തു.
സാജിദ് ആറാട്ടുപുഴയുടെ പ്രവാസ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ഷനീബ് അബൂബക്കർ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
പ്രമുഖ മാപ്പിളപ്പാട്ട് എഴുത്തുകാരും ഗായകരുമായ ഒ.എം. കരുവാരക്കുണ്ട്, ബാപ്പു വാവാട്, കണ്ണൂർ ഷരീഫ്, എം.എ. ഗഫൂർ, രഹ്ന, സിനിമ പ്രവർത്തകൻ നിസാർ റൂമി, ഐഷാ ബീഗത്തിന്റെ ഏക മകൻ അൻസാർ പുന്നപ്ര എന്നിവർ വിഡിയോയിലൂടെ ആശംസകൾ നേർന്നു. പുസ്തക പ്രകാശനത്തിനായി ദമ്മാമിലെ വിവിധ മേഖലകളിലെ പ്രമുഖർ ചേർന്ന് രൂപം നൽകിയ സഹൃദയവേദിയുടെ ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ മറുപടി പ്രസംഗം നടത്തി. കലാകാരന്മാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ പ്രോഗ്രാം ജനറൽ കൺവീനർ സുബൈർ ഉദിനൂർ സ്വാഗതവും, ട്രഷറർ ഷബീർ ചാത്തമംഗലം നന്ദിയും പറഞ്ഞു. ഡോ. സിന്ധു ബിനു, ഡോ. അമിത ഷനീബ് എന്നിവർ അവതാരകരായി. ഷനീബ് അബൂബക്കർ, മുഷാൽ ഈസ്റ്റേൺ, നജീം ബഷീർ, മുസ്തഫ തലശ്ശേരി, നാച്ചു അണ്ടോണ, സിറാജുദ്ദീൻ ശാന്തിനഗർ, നസീർ പുന്നപ്ര, നവാസ് ബഷീർ, ഹമീദ് കണിച്ചാട്ടിൽ, ഷാജു അഞ്ചേരി, മുജീബ് കളത്തിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

