വിമാനത്താവളത്തിൽ സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ച 30 പേർ പിടിയിൽ
text_fields
ദമ്മാം: ദമ്മാം വിമാനത്താവളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ടാക്സിയായി ഉപയോഗിച്ച നിരവധി വിദേശികള്‍ അറസ്റ്റിലായി. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ 30 ലേറെ വിദേശികള്‍ പിടിയിലായതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. സ്ഥിരമായി വിമാനത്താവളത്തിലേക് വരുന്ന വാഹനങ്ങളെ നിരീക്ഷിച്ചാണ് വ്യാജ ടാക്സികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിയെ അധികൃതര്‍ പിടികൂടുകയും 5,000 സൗദി റിയാല്‍ ചുമത്തി മത്ലൂബ് ഗണത്തില്‍ പെടുത്തുകയും ചെയ്തിരുന്നു.
വിമാനത്താവളത്തില്‍ സ്വദേശികൾക്ക് മാത്രമാണ് ടാക്സി ഓടിക്കാന്‍ അനുവാദമുള്ളത്. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ ഇത് കര്‍ശനമായി നടപ്പായിട്ടുണ്ടെങ്കിലും ദമ്മാമില്‍ കര്‍ശനമായിരുന്നില്ല. ആ അവസ്ഥക്കാണ് മാറ്റം വന്നത്. രഹസ്യ കാമറകള്‍ ഉപയോഗിച്ച് വിമാനത്താവളത്തിൽ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാന താവളത്തില്‍നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് പ്രത്യേക നിരീക്ഷണം ഉണ്ടാകും.
ദമ്മാം അന്താരാഷ്ര്ട വിമാനത്താവളം പൂര്‍ണമായും സ്വകാര്യവത്കരിച്ചതോടെ അനധികൃത ടാക്സിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ ഭാഗമായി ഇത്തരം ടാക്സിക്കാരെ പിടികൂടാന്‍ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയെ ചുമതലപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. പിടിക്കപ്പെടുന്നവരെ 5,000 റിയാല്‍ വരെ പിഴ ചുമത്തി നാട് കടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഇത്തരത്തില്‍ മലയാളികളടക്കം നിരവധി വിദേശികള്‍ അവരുടെ സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിക്കുന്നുണ്ട്. അനധികൃത ടാക്സികള്‍ ഉള്ളത് കൊണ്ട് വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടാക്സി കമ്പനികള്‍ക്കു സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതായി പരാതി ഉയര്‍ന്നിരുന്നു.
വരും നാളുകളില്‍ നിരീക്ഷണം ശക്തമാക്കാനാണ് അധികൃതര്‍ തയാറെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.