Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ...

ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ വ​ര​വ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​ന്ത്യ​ൻ  ഹാ​ജി​മാ​രു​ടെ  വ​ര​വ്​ ആ​രം​ഭി​ച്ചു
cancel

മ​ക്ക: ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ വ​ര​വ്​ ആ​രം​ഭി​ച്ചു. അ​ഹ്​​മ​ദാ​ബാ​ദി​ൽ​ന ി​ന്നു​ള്ള 420 പേ​രാ​ണ് ശ​നി​യാ​ഴ്​​ച രാ​ത്രി 10ഒാ​ടെ ജി​ദ്ദ വ​ഴി മ​ക്ക​യി​ലെ​ത്തി​യ​ത്. കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ ഹ​മ്മ​ദ്​​നൂ​ർ റ​ഹ്​​മാ​ൻ ശൈ​ഖി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഹാ​ജി​മാ​രെ സ്വീ​ക​രി​ക്കാ​നാ​യി ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും വ​ള​ൻ​റി​യ​ർ​മാ​രും ജി​ദ്ദ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ എ​ത്തി. മ​ദീ​ന വ​ഴി​യു​ള്ള ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് അ​വ​സാ​നി​ച്ചു. ഇൗ ​വ​ർ​ഷം ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ 63,000 തീ​ർ​ഥാ​ട​ക​ർ മ​ദീ​ന വ​ഴി​യും 77,000 പേ​ർ ജി​ദ്ദ വ​ഴി​യു​മാ​ണ് എ​ത്തു​ന്ന​ത്.

ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​നാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള അ​വ​സാ​ന സം​ഘ​ത്തെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​മാ​നം ജി​ദ്ദ​യി​ൽ ഇ​റ​ങ്ങു​ക. ജി​ദ്ദ​യി​ൽ എ​ത്തു​ന്ന ഹാ​ജി​മാ​രു​ടെ മ​ദീ​ന സ​ന്ദ​ർ​ശ​നം ഹ​ജ്ജി​ന് ശേ​ഷം ആ​യി​രി​ക്കും. മ​ദീ​ന വ​ഴി ഇ​തു​വ​രെ 61,806 ഹാ​ജി​മാ​ർ സൗ​ദി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. . കേ​ര​ള​ത്തി​ൽ​നി​ന്ന് ഹ​ജ്ജ് ക​മ്മി​റ്റി​യി​ൽ വ​രു​ന്ന മ​ല​യാ​ളി ഹാ​ജി​മാ​രു​ടെ അ​വ​സാ​ന സം​ഘം ശ​നി​യാ​ഴ്​​ച രാ​ത്രി​യോ​ടെ മ​ദീ​ന​യി​ലെ​ത്തി.

1200 പേ​രാ​ണ് ശ​നി​യാ​ഴ്ച മ​ദീ​ന​യി​ലെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്ടു​നി​ന്ന് വൈ​കീ​ട്ട് 5.45ന് ​പു​റ​പ്പെ​ട്ട അ​വ​സാ​ന വി​മാ​ന​ത്തി​ൽ 300 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടെ ര​ണ്ട് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റു​ക​ളി​ൽ​നി​ന്നാ​യി 13,472 ഹാ​ജി​മാ​ർ ഇ​തി​ന​കം സൗ​ദി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട് . ഇ​തി​ൽ 4200 ഹാ​ജി​മാ​ർ മ​ക്ക​യി​ലെ​ത്തി ഉം​റ നി​ർ​വ​ഹി​ച്ചു. ബാ​ക്കി​യു​ള്ള 8424 ഹാ​ജി​മാ​ർ മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ്. ഈ ​മാ​സം 28 ഓ​ടു​കൂ​ടി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മു​ഴു​വ​ൻ ഹാ​ജി​മാ​രും മ​ക്ക​യി​ൽ എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiairportgulf newsmalayalam news
News Summary - airport-saudi-gulf news
Next Story