സൗദിയിൽ വിമാനത്താവളങ്ങളിലെ സേവനം വിപുലമാക്കാൻ എട്ടിന പദ്ധതി
text_fieldsജിദ്ദ: രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലേയും സേവനങ്ങളും സൗകര്യങ്ങളും വിപുലമാക്കാൻ എട്ടിന പദ്ധതികൾ. യാത്ര, കാർഗോ സർവീസുകൾ വിപുലീകരിക്കൽ, സുരക്ഷ മെച്ചപ്പെടുത്തൽ, നാവിഗേഷൻ സംവിധാനത്തിെൻറ വികസനം, സമയപ്പട്ടിക പരിഷ്‌ക രണം, ആഭ്യന്തര വിമാന ചാർജ് പുനഃപരിശോധന, സൗദി എയർലൈൻസിനെ ശക്തിപ്പെടുത്തൽ, സാങ്കേതിക വിദ്യാനവീകരണ പദ്ധതികൾ, യാത് രക്കാർക്കുള്ള സേവനം മെച്ചപ്പെടുത്തൽ തുടങ്ങിയവയാണ് പുതിയ പദ്ധതികള്‍.
മികച്ച സേവനം ഉറപ്പു വരുത്തുന്നതിനായി സ്വകാര്യ ഏജൻസികളുടെ സേവനം രാജ്യത്തെ ചില പ്രധാന വിമാനത്താവളങ്ങളിലുണ്ട്. റിയാദില്‍ കിരീടാവകാശിയാണ് വിശാല വികസന പദ്ധതി പ്രഖ്യാപിച്ചത്.
ഇതിന് കീഴിലാണ് വിമാനത്താവള വികസനങ്ങളും. രാജ്യത്തെ േവ്യാമയാന മേഖല മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം.
വിഷൻ 2030 െൻറ ഭാഗമാണ് ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതി. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പദ്ധതിക്ക് കീഴിലാണ് വിമാനത്താവളങ്ങളുടെ വികസനം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് എട്ടിന പദ്ധതിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.