Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിമാനത്താവളത്തിലെ...

വിമാനത്താവളത്തിലെ ജോലിയില്‍ വിദേശികളെ നിയമിച്ച കമ്പനിക്ക് പിഴ  

text_fields
bookmark_border
വിമാനത്താവളത്തിലെ ജോലിയില്‍ വിദേശികളെ നിയമിച്ച കമ്പനിക്ക് പിഴ  
cancel
camera_alt?????? ??????????

റിയാദ്: വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് ജോലി കരാറെടുത്ത കമ്പനിക്ക്​ നിയമന വ്യവസ്​ഥകൾ ലംഘിച്ച തിന്​ പിഴ ചുമത്തി. 
സ്വദേശികള്‍ക്കുള്ള തസ്തികകളില്‍ വിദേശികളെ നിയമിച്ചതിനാണ്​ പിഴയിട്ടതെന്ന്​ തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. ഒന്നിലധികം വിമാനത്താവളങ്ങളില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ്​ നിയമലംഘനം ക​ണ്ടെത്തിയത്. സൗദി ഗ്രൗണ്ട് സപ്പോര്‍ട്ട് കമ്പനിയില്‍ യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ക്ക് സ്വദേശികളെ നിയമിക്കണമെന്നതാണ് മന്ത്രാലയ നിര്‍ദേശം. 

ഈ നിര്‍ദേശം തെറ്റിച്ചതിനാണ് പിഴ ചുമത്തിയത്. ഇക്കാര്യം ഒൗദ്യോഗികമായി കമ്പനി അധികൃതരെ അിറയിക്കാനും സമയബന്ധിതമായി സ്വദേശികളെ നിയമിക്കുന്നതിന്് പരിപാടി കാണാനും മന്ത്രാലയ ആസ്ഥാനത്ത് പ്രത്യേക യോഗം ചേര്‍ന്നതായും വക്താവ് പറഞ്ഞു. സ്വദേശികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാകണം നിയമനം പൂര്‍ത്തിയാക്കേണ്ടത്. അടിയന്തിര സ്വഭാവത്തില്‍ ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. 
നിയമലംഘനം നീണ്ടുപോവുകയോ ആവര്‍ത്തിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും  മുന്നറിയിപ്പ് നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsairport jobs
News Summary - airport jobs-saudi-gulf news
Next Story