ആകാശപ്പിറവി: സൗദിയ വിമാനത്തിൽ സ്വദേശിവനിതക്ക് സുഖപ്രസവം
text_fieldsജിദ്ദ: സൗദി എയർലൈൻസ് വിമാനത്തിൽ സ്വദേശിവനിതക്ക് സുഖപ്രസവം. അർറാറിൽനിന്ന് റ ിയാദിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിയായ സ്വദേശി സ്ത്രീയാണ് ആകാശയാത്രക്കിടെ പ്രസവിച്ചത്. ബുധനാഴ്ച വൈകുന്നേരം വിമാനം അർറാറിൽനിന്ന് പറന്നുയർന്ന ശേഷമാണ് ഗർഭിണിയായ സ്ത്രീക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് പൈലറ്റിെൻറ അറിയിപ്പുണ്ടായതെന്ന് അതേ വിമാനത്തിലെ യാത്രക്കാരിയും ഗൈനക്കോളജി കൺസൽട്ടൻറുമായ ഡോ. അൻജി അദ്നാൻ ബദവി പറഞ്ഞു.
ഡോക്ടറെന്ന നിലയിൽ രോഗിയെ പരിചരിക്കാൻ താൻ മുന്നോട്ടുവരുകയായിരുന്നു. ഡോ. ഇൗമാൻ മതർ എന്ന സൗദി ഡോക്ടറും അബീർ അൻസി എന്ന നഴ്സിങ് വിദഗ്ധയും വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും ചേർന്നു ഗർഭിണിയെ വിമാനത്തിെൻറ പിറകുഭാഗത്തെ സീറ്റിലേക്ക് മാറ്റി. ഡോക്ടർമാരുടെയും വിമാന ജീവനക്കാരികളായവരുടെയും സഹായത്തോടെ സുഖപ്രസവം നടന്നു. കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ ഉടനെ സ്ത്രീയെ ആംബുലൻസിലേക്ക് മാറ്റി. സ്ത്രീയുടെയും കുട്ടിയുടെയും ആരോഗ്യനില തൃപ്തികരമായിരുന്നുവെന്നും ഡോ. ആൻജി പറ
ഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
