വിമാനത്താവളത്തിലെ ‘സഹായി’ ചതിച്ചു; അപരിചിതെൻറ ലഗേജ് വാങ്ങിയ കുടുംബം കുടുങ്ങി
text_fieldsജിദ്ദ: വിമാനത്താവളത്തിലെ ‘സഹായി’യുടെ വാക്ക് കേട്ട് അപരിചിതെൻറ ലഗേജ് സ്വീകരിച്ച മലയാളി കുടുംബം കുടുങ്ങി. മലപ്പുറം സ്വദേശിയുടെ കുടുംബമാണ് കഴിഞ്ഞ ദിവസം ജിദ്ദ വിമാനത്താവളത്തിൽ പിടിയിലായത്. ലഗേജ് കൂടുതലായതിനെ തുടർന്ന് ‘സഹായ’ത്തിന് സമീപിച്ചയാളാണ് ഇവരെ വെട്ടിലാക്കിയത്. യുവാവും ഭാര്യയും ഒന്നരവയസുള്ള കുട്ടിയുമാണ് യാത്രക്കൊരുങ്ങിയത്. സുഹൃത്തിെൻറ ഗൃഹപ്രവേശത്തിനുള്ള സാധനങ്ങളും ഉണ്ടായിരുന്നതിനാൽ ലഗേജ് കൂടുതൽ ഉണ്ടായിരുന്നു.
അതിനുള്ള മാർഗം തേടവേയാണ് വിമാനത്താവളത്തിൽ ചുറ്റി പറ്റി നടക്കുന്ന മലയാളിയെ കുറിച്ച് അറിഞ്ഞത്. അധിക ലഗേജ് അയച്ചുതരാമെന്ന് ഇയാൾ വാഗ്ദാനം നൽകി. രാവിലെയുള്ള വിമാനത്തിന് സാധനങ്ങൾ ലഗേജിൽ വിടാൻ രാത്രി 12.30നാണ് മലപ്പുറംകാരൻ എത്തിയത്. വാഹനം പാർക്കിങ്ങിൽ നിർത്തി വിളിച്ചപ്പോൾ, ലഗേജ് അയക്കാൻ സഹായിക്കാമെന്ന് പറഞ്ഞയാൾ അൽപം മാറി വണ്ടി നിർത്തിയിരിക്കുകയാണെന്നും അധികമുള്ള പെട്ടിയുമായി അങ്ങോട്ട് വരാൻ പറയുകയും ചെയ്തു. അവിടെ എത്തിയപ്പോഴാണ് ‘സഹായി’ക്കൊപ്പം വേറെ ഒരാളെയും കണ്ടത്. ഇയാളുടെ മൂന്ന് കിലോ സാധനം നാട്ടിലേക്ക് കൊടുത്തയക്കാൻ ഉണ്ടെന്നും ഇത് നിങ്ങളുടെ പെട്ടിയിൽ ഇടണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. കാരക്കയും മിഠായിയും ഒരു സ്പ്രേയുമാണ് ഉള്ളതെന്നും പറഞ്ഞ് എല്ലാം തുറന്ന് കാണിക്കുകയും ചെയ്തു.
മറ്റുപെട്ടികൾ എടുക്കാൻ മലപ്പുറം സ്വദേശി പോയ സമയത്ത്, അയാൾ അറിയാതെ ഇവർ അഞ്ചു സ്പ്രേ കുപ്പികൾ കൂടി ഈ പെട്ടിയിൽ വെച്ച് കെട്ടി. ഇതൊന്നും മലപ്പുറംകാരൻ അറഞ്ഞില്ല. ലഗേജ് കയറ്റി ബോർഡിങ് പാസ് എടുത്ത് റൂമിലേക്ക് വന്ന ഉടനെ ലഗേജിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ് എയർപോർട്ടിൽ നിന്നും ഫോൺ വന്നു. അവിടെ എത്തി പെട്ടി പൊട്ടിച്ച് നോക്കുേമ്പാഴാണ് മലപ്പുറം സ്വദേശി ഞെട്ടിയത്. താൻ കാണാത്ത സ്പ്രേ കുപ്പികൾ. കുപ്പികൾക്ക് അടിയിൽ ഒട്ടിച്ച രീതിയിൽ ബാറ്ററിയും എട്ട് സ്വർണ ബിസ്കറ്റുകളും. ഇത് പലരീതിയിലുള്ള പേപ്പറുകൾ കൊണ്ട് പൊതിഞ്ഞിരിക്കുകയും ചെയ്തിരുന്നു. മൊത്തം ഒന്നരലക്ഷം റിയാലിന് അടുത്ത് വിലവരുന്നതായിരുന്നു ഇൗ സ്വർണം. പരിഭ്രാന്തനായ ഇയാളോട് ഉദ്യോഗസ്ഥർ ഇതിെൻറ ബില്ല് ആവശ്യപ്പെട്ടു. ഇവ തേൻറതല്ലെന്നും സുഹൃത്ത് വഴി തന്നതാണെന്നും പറഞ്ഞു.
നാട്ടിൽ പോകാനുള്ള കുടുംബത്തിെൻറ പാസ്പോർട്ടും ഇഖാമയും ഉദ്യോഗസ്ഥർ വാങ്ങുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകരും സ്പോൺസറും ഇടപെട്ടതിനെ തുടർന്ന് ഭാര്യയെയും കുട്ടിയെയും അടുത്ത ദിവസം രാവിലെ മോചിപ്പിച്ചെങ്കിലും കുടുംബനാഥനെ അറസ്റ്റ് ചെയ്തു. കാര്യങ്ങൾ വിശദീകരിച്ച്, താൻ വഞ്ചിക്കപ്പെട്ടതാണെന്ന് മലപ്പുറംകാരൻ എഴുതികൊടുത്തു. തങ്ങളുടെതാണ് സ്വർണമെന്ന് കയറ്റിഅയക്കാൻ ശ്രമിച്ചവരും എഴുതി നൽകി. തുടർന്ന് മലപ്പുറംകാരനെ വിട്ടയച്ചെങ്കിലും സ്വർണത്തിെൻറ ബില്ലോ രേഖകേളാ ഹാജരാക്കാൻ സംഘത്തിന് കഴിയാത്തതിനാൽ കേസിൽ നിന്ന് വിമുക്തി നേടാൻ കഴിഞ്ഞില്ല. തെൻറ പേരിലുള്ള നൂലാമാലകൾ തീർക്കാനും ഈ സ്വർണം തേൻറതല്ലത് വരുത്താനുള്ള കടലാസുകൾ ശരിയാക്കാനും മലപ്പുറംകാരൻ ഇപ്പോൾ കോടതി കയറിയിറങ്ങുകയാണ്. സ്പോൺസറുടെ നേതൃത്വത്തിൽ തന്നെ വഞ്ചിച്ചവർക്കെതിര നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇദ്ദേഹം. ഭാര്യയേയും കുട്ടിയേയും ഉടൻ തന്നെ നാട്ടിലേക്ക് അയക്കാനുള്ള നടപടികളും സാമൂഹ്യ പ്രവർത്തകൻ തമ്പി എടിക്കരയുടെ നേതൃത്വത്തിലാണ് ചെയ്തു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
