‘വിമാനക്കമ്പനികൾ പ്രവാസിക്കൊള്ള അവസാനിപ്പിക്കണം’
text_fieldsജിദ്ദ: വിമാനക്കമ്പനികൾ പ്രവാസിക്കൊള്ള അവസാനിപ്പിക്കണമെന്ന് ജിദ്ദ പൊന്നാനി മുനിസിപ്പൽ പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) ആവശ്യപ്പെട്ടു.
അവധി നാളുകളിൽ പ്രവാസികളെ കൊള്ളയടിക്കുന്ന തരത്തിൽ വിമാനക്കമ്പനികൾ ടിക്കറ്റ് വില വർധിപ്പിക്കുന്ന നടപടിക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടൽ നടത്തണം. പ്രവാസലോകത്തു നിന്ന് മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ ശാശ്വത പരിഹാരം കാണണമെന്നും പി.സി.എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. സക്കീർ അധ്യക്ഷത വഹിച്ചു. ആസിഫ് അഷ്റഫ്, അബ്ദുല്ല പൊന്നാനി, ഹംസ എന്നിവർ സംസാരിച്ചു. ജെ. മുജീബ് മുക്കാടി സ്വാഗതവും സിദ്ദീഖ് പുതുപൊന്നാനി നന്ദിയും പറഞ്ഞു.

