Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികളെ ചൂഷണം...

പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കണം -മാറാക്കര ഗ്ലോബൽ കെ.എം.സി.സി

text_fields
bookmark_border
Marakkara Global KMCC
cancel

റി​യാ​ദ്: ഈ​ദ്, ഓ​ണം, ക്രി​സ്മ​സ് തു​ട​ങ്ങി​യ ആ​ഘോ​ഷ​വേ​ള​ക​ളി​ൽ അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കി പ്ര​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് മാ​റാ​ക്ക​ര ഗ്ലോ​ബ​ൽ കെ.​എം.​സി.​സി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളു​ള്ള കേ​ര​ള​ത്തി​ൽ​നി​ന്ന് ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം. അ​മി​ത നി​ര​ക്കി​ൽ​നി​ന്ന് പ്ര​വാ​സി​ക​ളെ ര​ക്ഷി​ക്കാ​ൻ പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ എ​യ​ർ കേ​ര​ള ആ​രം​ഭി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സൗ​ദി എ​യ​ർ​ലൈ​ൻ​സ്, എ​മി​റേ​റ്റ്സ് എ​ന്നീ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് കോ​ഴി​ക്കോ​ട് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ മ​ത - ജാ​തി - വ​ർ​ഗ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ ജീ​വി​ക്കു​ന്ന ഇ​ന്ത്യ രാ​ജ്യ​ത്ത് ഏ​ക സി​വി​ൽ കോ​ഡ് ഒ​ട്ടും പ്രാ​യോ​ഗി​ക​മ​ല്ല. ആ​യ​തി​നാ​ൽ, ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ടി വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച മ​ല​പ്പു​റം ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ ഉ​ട​നെ അ​നു​വ​ദി​ച്ച് 10ാം ക്ലാ​സ് വി​ജ​യി​ച്ച മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​ന് അ​വ​സ​രം ന​ൽ​ക​ണം. മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ൽ യോ​ഗം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

ഇ​ക്ക​ഴി​ഞ്ഞ ഹ​ജ്ജ് വേ​ള​യി​ൽ മ​ക്ക ഹ​റം, മി​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹാ​ജി​മാ​ർ​ക്കു​വേ​ണ്ടി സേ​വ​നം ചെ​യ്ത മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രെ ആ​ദ​രി​ക്കാ​നും മാ​റാ​ക്ക​ര ഗ്ലോ​ബ​ൽ കെ.​എം.​സി.​സി​യു​ടെ മെം​ബ​ർ​ഷി​പ് ആ​ൻ​ഡ്​ പ്രി​വി​ലേ​ജ് കാ​ർ​ഡി​​ന്റെ ര​ണ്ടാം ഘ​ട്ടം ഉ​ട​നെ ആ​രം​ഭി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​ടാ​മ്പു​ഴ മൂ​സ ഹാ​ജി, ബ​ഷീ​ർ ര​ണ്ട​ത്താ​ണി എ​ന്നി​വ​രെ അ​ഭി​ന​ന്ദി​ച്ചു.

സൂം ​ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന യോ​ഗം മാ​റാ​ക്ക​ര ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ കു​ഞ്ഞു കാ​ടാ​മ്പു​ഴ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ശ​രീ​ഫ് ക​രേ​ക്കാ​ട് (ദു​ബൈ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൗ​ക്ക​ത്ത് അ​ലി മ​ന​യ​ങ്ങാ​ട്ടി​ൽ (യു.​എ.​ഇ), പി.​എം. ഹു​സൈ​ൻ (കു​വൈ​ത്ത്), നാ​സ​ർ കാ​ടാ​മ്പു​ഴ (മ​ക്ക), ബ​ഷീ​ർ നെ​യ്യ​ത്തൂ​ർ (അ​ൽ അ​ഹ്​​സ), പി.​കെ. മു​സ്ത​ഫ (ല​ണ്ട​ൻ), മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ (റി​യാ​ദ്) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ​ലി പു​തു​ക്കു​ടി (അ​ബൂ​ദ​ബി) പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ (ഖ​ത്ത​ർ) സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഫൈ​സ​ൽ മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AirlinesMarakkara Global KMCC
News Summary - Airlines Exploiting Expats Should Be Regulated: Marakkara Global KMCC
Next Story