Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​മാ​ന​യാ​ത്ര...

വി​മാ​ന​യാ​ത്ര നി​ര​ക്ക്: പ്ര​സ്താ​വ​ന​ക​ൾ പോ​രാ, ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ വേ​ണം

text_fields
bookmark_border
വി​മാ​ന​യാ​ത്ര നി​ര​ക്ക്: പ്ര​സ്താ​വ​ന​ക​ൾ പോ​രാ, ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ വേ​ണം
cancel

കേ​ര​ള​ത്തി​െൻറ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലും വാ​ണി​ജ്യ, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ സം​ഭാ​വ​ന അ​തു​ല്യ​മാ​ണ്. എ​ന്നാ​ൽ, സ്വ​ന്തം നാ​ട്ടി​ലേ​ക്ക് വ​രാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ട്ടു​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​കു​ന്നു.

സാ​ധാ​ര​ണ സ​മ​യ​ത്തെ അ​പേ​ക്ഷി​ച്ച് നാ​ലം​ഗ കു​ടും​ബ​ത്തി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് റി​യാ​ൽ അ​ധി​ക​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​രെ​യു​ണ്ട്. ഓ​ണം, വി​ഷു, റ​മ​ദാ​ൻ, ഈ​ദ്, ക്രി​സ്മ​സ്, വേ​ന​ൽ​ക്കാ​ല സ്കൂ​ൾ അ​വ​ധി​ക്കാ​ലം എ​ന്നി​വ​യാ​ണ് പ്ര​വാ​സി​ക​ളു​ടെ പ്ര​ധാ​ന യാ​ത്രാ​സ​മ​യ​ങ്ങ​ൾ. മാ​താ​പി​താ​ക്ക​ളെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​നും മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി നാ​ട്ടി​ലെ​ത്തേ​ണ്ട പ്ര​വാ​സി​ക​ൾ​ക്ക് യാ​ത്ര ഒ​രു വി​നോ​ദ​മ​ല്ല, മ​റി​ച്ച് അ​നി​വാ​ര്യ​ത​യാ​ണ്.

ടി​ക്ക​റ്റ് നി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണ്. വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ്, ഇ​ന്ധ​ന​ച്ചെ​ല​വ്, എ​യ​ർ​പോ​ർ​ട്ട് ചാ​ർ​ജു​ക​ൾ എ​ന്നി​വ​യി​ൽ വ​ലി​യ മാ​റ്റ​മി​ല്ലാ​തി​രു​ന്നി​ട്ടും ഡി​മാ​ൻ​ഡ് കൂ​ടു​മ്പോ​ൾ മാ​ത്രം അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണം. ചു​രു​ങ്ങി​യ ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ​യാ​ണ് ഇ​ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്.

ഇ​നി വാ​ച​ക​മ​ടി​ക​ളും പ്ര​സ്താ​വ​ന​ക​ളും പോ​രാ, ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ട​ത്. കേ​ര​ള സ​ർ​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം.​പി​മാ​രെ​യും മ​ന്ത്രി​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് ച​ർ​ച്ച ന​ട​ത്ത​ണം. മു​ൻ​പ് ഷാ​ഫി പ​റ​മ്പി​ൽ എം.​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ഈ ​വി​ഷ​യം പാ​ർ​ല​മെൻറി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ ദു​രി​ത​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightairfareUAE
News Summary - Airfares: Statements are not enough, effective intervention is needed
Next Story