റിയാദിനെ ലക്ഷ്യമാക്കി വ്യോമായുധം: ആകാശത്ത് വെച്ച് തകർത്തു
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരത്തെ ലക്ഷ്യമാക്കി ശത്രുക്കളയച്ച വ്യോമായുധത്തെ ആകാശത്ത് വെച്ച് തന്നെ സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്സ് തകർത്തു. ശനിയാഴ്ച രാവിലെ 11ഒാടെയാണ് യമനി വിമത സായുധ സംഘമായ ഹൂതികൾ അയച്ചതെന്ന് കരുതുന്ന വ്യോമായുധം റിയാദിന് നേർക്ക് വന്നത്.
എന്നാൽ ലക്ഷ്യം കാണും മുമ്പ് തന്നെ അതിനെ വായുവിൽ വെച്ച് തകർത്തെന്ന് യമന് വേണ്ടിയുള്ള സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലിക്കി അറിയിച്ചു. വൻ സ്ഫോടന ശബ്ദമാണ് കേട്ടതെന്ന് നഗരവാസികളിൽ ചിലർ അറിയിച്ചു.
സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്സ് തൊടുത്ത പ്രതിരോധായുധം ശത്രു ലക്ഷ്യത്തെ തകർക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശത്രുക്കളുടെ ആയുധത്തെ വെറും പുകയാക്കി ഇല്ലാതാക്കുന്നതാണ് ദൃശ്യങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
