Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.എ.ഇയിലേക്കും...

യു.എ.ഇയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം:​ സൗദി ആകാശപാത ഉപയോഗിക്കാൻ അനുമതി

text_fields
bookmark_border
യു.എ.ഇയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം:​ സൗദി ആകാശപാത ഉപയോഗിക്കാൻ അനുമതി
cancel

ജി​ദ്ദ: യു.​എ.​ഇ​യി​ലേ​ക്കും തി​രി​കെ​യും സ​ഞ്ച​രി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക്​ സൗ​ദി അ​റേ​ബ്യ​ക്കു​ മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

വി​മാ​ന​ങ്ങ​ൾ​ക്ക്​ യു.​എ.​ഇ​യി​ലേ​ക്കു​ വ​രു​ന്ന​തി​നും അ​വി​ടെ​നി​ന്ന്​ മ​റ്റെ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​തി​നു​മാ​യി സൗ​ദി ​േവ്യാ​മ​മേ​ഖ​ല തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന യു.​എ.​ഇ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ആ​വ​ശ്യ​ത്തെ​തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

യു.​എ.​ഇ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വ്യോ​മ​ഗ​താ​ഗ​ത​ത്തി​ന്​ സൗ​ദി​യു​ടെ ആ​കാ​ശം അ​നു​വ​ദി​ക്കു​േ​മ്പാ​ഴും ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തി​ൽ സൗ​ദി​യു​ടെ നി​ല​പാ​ടി​ൽ യാ​തൊ​രു മാ​റ്റ​വു​മു​ണ്ടാ​കി​ല്ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ഫ​ല​സ്​​തീ​നോ​ടും അ​വി​ട​ത്തെ ജ​ന​ത​യോ​ടു​മു​ള്ള രാ​ജ്യ​ത്തി​െൻറ നി​ല​പാ​ട്​ ഉ​റ​ച്ച​തും സ്ഥി​ര​വു​മാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

അ​റ​ബ്​ സ​മാ​ധാ​ന ദൗ​ത്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി നീ​തി​യും സ​മാ​ധാ​ന​വും കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ​ശ്ര​മ​ങ്ങ​ളെ​യും രാ​ജ്യം വി​ല​മ​തി​ക്കു​ന്നു​വെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ട്വീ​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air trafficgulf newssaudi newsSaudi airspace
Next Story