Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​യ​ർ ഇ​ന്ത്യ...

എ​യ​ർ ഇ​ന്ത്യ ക​ണ്ണൂ​ർ-​മ​സ്ക​ത്ത് സ​ർ​വി​സ്​ 21 മു​ത​ൽ

text_fields
bookmark_border
എ​യ​ർ ഇ​ന്ത്യ ക​ണ്ണൂ​ർ-​മ​സ്ക​ത്ത് സ​ർ​വി​സ്​ 21 മു​ത​ൽ
cancel
Listen to this Article

സു​ഹാ​ർ: മ​ല​ബാ​ർ മേ​ഖ​ല​യി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സം പ​ക​ർ​ന്ന്​ എ​യ​ർ ഇ​ന്ത്യ വി​മാ​നം ക​ണ്ണൂ​രി​ൽ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് ജൂ​ൺ 21 മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. ക​ണ്ണൂ​രി​ൽ​നി​ന്ന് രാ​ത്രി 10.20ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഒ​മാ​ൻ സ​മ​യം 12.20ന് ​മ​സ്ക​ത്തി​ൽ എ​ത്തും. അ​തു​പോ​ലെ ഇ​വി​ടെ​നി​ന്ന്​ വൈ​കീ​ട്ട് 4.30ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം 9.30ന് ​ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങും.ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന്​ വീതം സർവിസായിരിക്കും നടത്തുക. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഗോ ​ഫ​സ്​​റ്റ്​ എ​ന്നീ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കാ​ണ് നി​ല​വി​ൽ ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സു​ള്ള​ത്. എ​യ​ർ ഇ​ന്ത്യ മു​മ്പ്​ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​മാ​നി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. നി​ല​വി​ൽ കൊ​ച്ചി​യി​ൽ​നി​ന്ന് മാ​ത്ര​മാ​ണ്​ എ​യ​ർ ഇ​ന്ത്യ ഒ​മാ​നി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ​യെ സ്വ​കാ​ര്യ ക​മ്പ​നി ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം നി​ര​വ​ധി പ​രി​ഷ്കാ​രം വ​രു​ത്തു​ക​യാ​ണ്. അ​തി​ന്റെ മു​ന്നോ​ടി​യാ​യാ​ണ് സ​ർ​വി​സ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ എ​ന്നാ​ണ്​ ട്രാ​വ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ ആ​ധു​നി​ക സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ അ​ധി​കം ആ​രം​ഭി​ച്ചി​ട്ടി​ല്ല. എ​യ​ർ ഇ​ന്ത്യ ക​ണ്ണൂ​രി​ൽ​നി​ന്ന് പ​റ​ക്കാ​ൻ ആ​രം​ഭി​ക്കു​മ്പോ​ൾ പ​ഴ​യ പ്ര​വാ​സി​ക​ൾ​ക്ക് ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ്. അ​ക്കാ​ല​ങ്ങ​ളി​ൽ ബോം​ബെ​യി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ചെ​യ്ത​ത് എ​യ​ർ ഇ​ന്ത്യ ​ൈഫ്ല​റ്റി​ലാ​യി​രു​ന്നു. പി​ന്നീ​ട് നി​ര​വ​ധി വി​മാ​ന​ക്ക​മ്പ​നി​ക​ൾ ബ​ജ​റ്റ് വി​മാ​ന​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞ​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്ക് ഇ​ള​വ് അ​നു​കൂ​ല​മാ​ക്കി പ്ര​വാ​സി​ക​ൾ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പോ​ലെ ചെ​ല​വ് കു​റ​ഞ്ഞ യാ​ത്ര സ്വീ​ക​രി​ച്ചു. എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് ടാ​റ്റ ഗ്രൂ​പ് ഏ​റ്റെ​ടു​ത്ത​ശേ​ഷ​മാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air IndiaKannur-Muscat service
News Summary - Air India Kannur-Muscat service from 21
Next Story