Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും നാളെ 58 സർവീസുകൾ നടത്തും

text_fields
bookmark_border
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും നാളെ 58 സർവീസുകൾ നടത്തും
cancel

റിയാദ്​/ഗുരുഗ്രാം: പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി നാളെ (മാർച്ച് 12, വ്യാഴാഴ്​ച) ആകെ 58 സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും അറിയിച്ചു. ഇതിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും പ്രത്യേക സർവീസുകളും ഉൾപ്പെടുന്നു.

മുംബൈയിൽ നിന്ന് റിയാദിലേക്കും കോഴിക്കോട് നിന്ന് റിയാദിലേക്കും ഓരോ പ്രത്യേക സർവീസുകൾ ഇരു വിമാന കമ്പനികളും നടത്തും. ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകളും തുടരും. ഇതിൽ ജിദ്ദയിലേക്ക് 10 ഉം മസ്കറ്റിലേക്ക് എട്ടും വിമാനങ്ങളാണ് സർവീസ് നടത്തുക.

യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സ്ലോട്ടുകളുടെ ലഭ്യത അനുസരിച്ച് 40 പ്രത്യേക സർവിസുകൾ കൂടി നടത്താൻ പദ്ധതിയുണ്ട്. അതേസമയം, ഒമാനിലെ സലാല, സൗദിയിലെ ദമ്മാം, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്​, ഇസ്രായേൽ (ടെൽ അവീവ്) എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുകയോ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യയുടെ വെബ്സൈറ്റോ കസ്​റ്റമർ കെയർ നമ്പറുകളോ (+911169329333, +911169329999) ബന്ധപ്പെടാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India and Air India Express to Operate 58 Services Tomorrow
Next Story