ഇന്ത്യൻ സ്കൂളിലെ എയർകണ്ടീഷണർ തകരാർ ഉടൻ പരിഹരിക്കണം -നവോദയ
text_fieldsദമ്മാം: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ ശീതീകരണ സംവിധാനത്തിലെ തകരാറുകൾ എത്രയുംപെട്ടന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദമ്മാം നവോദയ കുടുംബവേദി പ്രവർത്തകർ പ്രിൻസിപ്പലിനെക്കണ്ട് ചർച്ച നടത്തി.
കോവിഡിനുശേഷം ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾതന്നെ കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ശീതീകരണ സംവിധാനത്തിലെ തകരാറുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. അതിനുശേഷം മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോഴും പ്രശ്നപരിഹാരമുണ്ടാവാതെ വന്നപ്പോഴാണ് കുടുംബവേദി പ്രവർത്തകർ പ്രിൻസിപ്പലിനെ നേരിൽകണ്ട് പരാതിപ്പെട്ടത്. സ്കൂൾ മാനേജ്മെന്റിന്റെയും ഹയർ അതോറിറ്റിയുടെയും ശ്രദ്ധയിൽ ആവശ്യങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും സമീപഭാവിയിൽതന്നെ പരിഹാരം കണ്ടെത്തുമെന്നും പ്രിൻസിപ്പൽ നവോദയ പ്രവർത്തകർക്ക് ഉറപ്പുനൽകി.
പ്രിൻസിപ്പലുമായുള്ള ചർച്ചയിൽ നവോദയയെ പ്രതിനിധീകരിച്ച് കേന്ദ്ര രക്ഷാധികാരി രഞ്ജിത് വടകര, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് നന്ദിനി മോഹൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ഉണ്ണി എങ്ങണ്ടിയൂർ, കേന്ദ്ര ജോയന്റ് സെക്രട്ടറി അനു രാജേഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ രഘുനാഥ് മച്ചിങ്ങൽ, മീനു മോഹൻദാസ് എന്നിവർ പങ്കെടുത്തു. നിവേദനം നന്ദിനി മോഹൻ പ്രിൻസിപ്പലിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
