ഹറമിൽനിന്ന് രോഗികളെ ആശുപത്രികളിലേക്ക് മാറ്റാൻ എയർ ആംബുലൻസ്
text_fieldsമക്ക ഹറമിൽ ഏർപ്പെടുത്തിയ എയർ ആംബുലൻസിന്റെ പരീക്ഷണ പറക്കൽ
മക്ക: ഹറമിൽവെച്ച് അസുഖബാധയുണ്ടാവുന്നതോ അപകടം സംഭവിക്കുന്നതോ ആയ കേസുകളിൽ ഉടൻ രോഗികളെ ആശുപത്രികളിലെത്തിക്കാൻ റെഡ് ക്രസന്റ് എയർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി.
മസ്ജിദുൽ ഹറമിലെ മൂന്നാം സൗദി വിപുലീകരണ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽ സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ എയർ ആംബുലൻസ് ലാൻഡിങ് പരീക്ഷണം നടത്തി. മക്ക ഗവർണറേറ്റിന്റെ കീഴിലാണ് മെഡിക്കൽ ഇവാക്വേഷൻ ഹെലികോപ്റ്റർ ലാൻഡിങ് പരീക്ഷണം നടത്തിയത്.
മൂന്നാം സൗദി വിപുലീകരണ കെട്ടിടത്തിലെ ഹെലിപാഡ്
സ്ഥലത്ത് മെഡിക്കൽ സ്ട്രെച്ചർ, സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഒരുക്കിയിരുന്നു. ഹറമിൽനിന്ന് മെഡിക്കൽ ആംബുലൻസ് സേവനം ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള പരീക്ഷണമാണ് ഇപ്പോൾ നടന്നത്.
എയർ ആംബുലൻസ് സേവനം ആരംഭിക്കുന്നതോടെ ഹറമിൽനിന്ന് രോഗബാധിതരെ സീസണിലെ തിരക്കേറിയ സമയങ്ങളിൽപോലും അതിവേഗം ആശുപത്രികളിലെത്തിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

