ഗസ്സക്ക് സഹായം; 1246 ടൺ വസ്തുക്കളുമായി മൂന്നാമത്തെ കപ്പൽ പുറപ്പെട്ടു
text_fieldsഗസ്സയിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങളുമായി പുറപ്പെട്ട സൗദിയുടെ മൂന്നാമത്തെ കപ്പൽ
ജിദ്ദ: ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ സൗദിയിൽനിന്ന് ദുരിതാശ്വാസ സഹായങ്ങളുമായി മൂന്നാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദയിൽനിന്ന് ഈജിപ്തിലെ സെയ്ദ് തുറമുഖത്തേക്കാണ് 1246 ടൺ ഭാരമുള്ള 300 വലിയ കണ്ടെയ്നറുകളുമായി കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന്റെ മൂന്നാമത്തെ ദുരിതാശ്വാസ കപ്പൽ പുറപ്പെട്ടത്. 200 കണ്ടെയ്നറുകളിൽ അവിടെയുള്ള ആശുപത്രികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മരുന്നുകളും മെഡിക്കൽ സാമഗ്രികളുമാണ്.
100 കണ്ടെയ്നറുകളിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, പൊടിച്ച ശിശു ഫോർമുല, അഭയ സാമഗ്രികൾ എന്നിവയാണ്. നേരത്തേ രണ്ട് കപ്പലുകളിലായി ടൺകണക്കിന് വസ്തുക്കളാണ് ഗസ്സയിലേക്ക് അയച്ചത്. വിമാനമാർഗം സഹായമെത്തിക്കുന്നതും തുടരുകയാണ്. 24 വിമാനങ്ങൾ ഇതിനകം സഹായവുമായി സൗദിയിൽനിന്ന് ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. പ്രതിസന്ധികളിലും ദുരിതങ്ങളിലും ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുന്നതിന്റെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

