അഹന്മദാബാദ് വിമാനാപകടം: കേളി നടുക്കം രേഖപ്പെടുത്തി
text_fieldsറിയാദ്: ഗുജറാത്തിലെ അഹന്മദാബാദിൽനിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ ബോയിങ് 787 വിമാനത്തിനുണ്ടായ അപകടത്തിൽ നടുക്കവും കൊല്ലപ്പെട്ടവരുടെ വേർപാടിൽ ദുഃഖവും രേഖപ്പെടുത്തി റിയാദിലെ കേളി കലാസാംസ്കാരിക വേദി.
ജീവനക്കാരടക്കം 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ജനവാസ കേന്ദ്രത്തിൽ ഉണ്ടായ അപകടം കൂടുതൽ ആളപായങ്ങളിലേക്ക് നയിച്ചേക്കാം. രാജ്യം കണ്ട ഏറ്റവും വലിയ അപകടങ്ങളിലെ ഒന്നായ ഈ ദുരന്തം പ്രവാസലോകത്തെ ആകെ ദുഃഖത്തിലാഴ്ത്തിയതായി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. മെഡിക്കൽ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് മുകളിൽ പതിച്ചതിനാൽ വിമാനയാത്രികരല്ലാത്തവരും കൊല്ലപ്പെട്ടിട്ടുണ്ട്.
സമഗ്ര അന്വേഷണം നടത്തി അപകട കാരണം പുറത്ത് കൊണ്ടുവരണമെന്നും പ്രവാസികളുടെ യാത്രാസുരക്ഷ ഉറപ്പ് വരുത്തണമെന്നും കേളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

