അഹമ്മദ് നിസാമിയെ ഇരിങ്ങല്ലൂർ ലോക കേരള സഭ അംഗമായി തെരഞ്ഞെടുത്തു
text_fieldsഅഹമ്മദ് നിസാമി
ദമ്മാം: ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ദമ്മാം റീജന്‍ പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ അഹമ്മദ് നിസാമി ഇരിങ്ങല്ലൂരിനെ ലോകകേരള സഭ അംഗമായി തെരഞ്ഞെടുത്തു. സാമൂഹിക-സാംസ്കാരിക പ്രവർത്തന രംഗത്തിന് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ലോകകേരള സഭ അംഗമായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ദമ്മാമിൽ താമസിക്കുന്ന അഹമ്മദ് നിസാമി വേങ്ങര, ഇരിങ്ങല്ലൂർ സ്വദേശിയാണ് കോവിഡ് കാലത്തെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയം ദമ്മാം പ്രാവിശ്യയിൽ പുരസ്‌കാരം ലഭിച്ച 12 പേരിൽ ഏക ഇന്ത്യക്കാരനാണ് മർകസ് നാഷനൽ കമ്മിറ്റി പ്രസിഡൻറ് കൂടിയായ അഹമ്മദ് നിസാമി.
ജനുവരി 29, 30, 31 തീയതികളിൽ കേരള നിയമസഭ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് അഞ്ചാം ലോക കേരള സഭ നടക്കുന്നത്. നിയമസഭയിലേക്കും പാർലമെൻറിലേക്കും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് ലോക കേരളസഭ. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭ. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്റെ വികസനത്തിന് പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

