‘അഹ്ലൻ റമദാൻ’; തനിമ തബൂക്ക് മേഖല സംഗമം
text_fieldsതനിമ തബൂക്ക് മേഖല സംഘടിപ്പിച്ച ‘അഹ്ലൻ റമദാൻ’ സംഗമത്തിൽ പി. മുജീബുറഹ്മാൻ സംസാരിക്കുന്നു
തബൂക്ക്: തനിമ തബൂക്ക് മേഖല ‘അഹ്ലൻ റമദാൻ’ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ പി. മുജീബുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. സഹാബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തനിമ തബൂക്ക് മേഖല പ്രസിഡൻറ് സിറാജ് എറണാംകുളം അധ്യക്ഷത വഹിച്ചു.
ഹെവൻസ് പ്രീസ്കൂളിൽനിന്ന് ഖത്മുൽ ഖുർആൻ വിജയകരമായി പൂർത്തീകരിച്ച ഫാത്തിമ ഹാഷിമിനെ ഉപഹാരം നൽകി ആദരിച്ചു. തബൂക്ക് മേഖല ജനറൽ സെക്രട്ടറി ഹാഷിം കണ്ണൂർ സ്വാഗതവും മുഹമ്മദ് ശരീഫ് നന്ദിയും പറഞ്ഞു. നൗഷാദ് മങ്കട ഖിറാഅത്ത് നടത്തി.
ശിഹാബുദ്ധീൻ, ഷമീർ കണ്ണൂർ, ബഷീർ കുന്നക്കാവ്, ടി.സി. നൗഷാദ്, അയ്യൂബ്, താരിഖ്, അനീസ് നിയോം, അലി പൊന്നാനി, ഫെൻസി സിറാജ്, സമിയത്ത് ഹാഷിം, ഷാനി അയ്യൂബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

