അഹ്‌ലൻ റമദാൻ: കുട്ടികളുടെ ആവേശകരമായ സംഗമം സംഘടിപ്പിച്ച് മലർവാടി സുലൈ സോൺ
text_fieldsമലർവാടി സുലൈ സോൺ സംഘടിപ്പിച്ച കുട്ടികളുടെ ‘അഹ്‌ലൻ റമദാൻ’ പരിപാടി
റിയാദ്: റമദാനെ വരവേൽക്കാനായി മലർവാടി സുലൈ സോൺ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. അസീസിയ മനഖ് കിങ് അബ്ദുൽ അസീസ് പാർക്കിൽ നടന്ന പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. സുലൈ സോണൽ കോഓഡിനേറ്റർ ഫൈസൽ കൊല്ലം ഉദ്ഘാടനം ചെയ്തു. റമദാൻ ആത്മീയ വിശുദ്ധിയുടെയും സഹനത്തിെൻറയും കരുണയുടെയും മാസമാണെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. റമദാന്‍റെ മഹത്വം മനസിലാക്കി ജീവിതത്തിൽ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലർവാടി മെൻറർ ഉമർ മാഷ് കുട്ടികളുമായി റമദാന്റെ പ്രാധാന്യത്തെക്കുറിച്ച് സൗഹൃദ സംവാദം നടത്തി. നോമ്പിെൻറ ആത്മാർഥത, ഖുർആൻ പാരായണത്തിെൻറ മഹത്വം, നന്മകളിൽ മുന്നിട്ടുനിൽക്കേണ്ടതിെൻറ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്കും അദ്ദേഹം സ്നേഹത്തോടെ മറുപടി നൽകി.
അസീസ് പൊറ്റശ്ശേരിയുടെ നേതൃത്വത്തിൽ വിവിധ കളികളും വിനോദപരിപാടികളും സംഘടിപ്പിച്ചു. ആവേശകരമായ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സന്തോഷവും സഹകരണവും നിറഞ്ഞ അന്തരീക്ഷം പരിപാടിയെ കൂടുതൽ സജീവമാക്കി. റിഷാദ് എളമരം, റംസിയ അസ്‌ലം, താഹിറ ഹഫീസ്, മുംതാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

