‘അഹ്ലൻ പൊന്നാനി’ പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsപൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ്
‘അഹ്ലൻ പൊന്നാനി’യുടെ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘അഹ്ലൻ പൊന്നാനി’യുടെ പോസ്റ്റർ പ്രകാശനം ചെയ്തു. റിയാദിലെ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, ട്രഷറർ ഷമീർ മേഘയും മലബാർ വില്ലേജ്
റസ്റ്റാറന്റ് മാനേജർ അമീനും ചേർന്ന് സൗദി ഇൻഫ്ലുവൻസർമാരായ ഹാഷിം അബ്ബാസ്, മൻസൂർ ചെമ്മല എന്നിവർക്ക് നൽകി പോസ്റ്റർ പ്രകാശനം നിർവഹിച്ചു.ഉപദേശക സമിതി ചെയർമാൻ സലിം കളക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ആഷിഫ് മുഹമ്മദ് സ്വാഗതവും പ്രോഗ്രാം ചെയർമാൻ അൻവർ ഷാ നന്ദിയും പറഞ്ഞു.
സുഹൈൽ മഖ്ദൂം ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി കബീർ കാടൻസ് പരിപാടിയെ കുറിച്ച് വിശദീകരിച്ചു. എം.എ. ഖാദർ, അബ്ദുറസാഖ് പുറങ്, വി. അഷ്കർ, ലബീബ്, ഷഫീഖ് ഷംസുദ്ദീൻ, മുഫാഷിർ കുഴിമന, റഷ സുഹൈൽ എന്നിവർ സംസാരിച്ചു. അർജീഷ്, അനസ് എം. ബാവ, സാഫിർ, സാദിഖ് പൊന്നാനി, മുക്താർ, ബിലാൽ, അബ്ദു, നൗഫൽ, മുഫീദ്, ഷഫീഖ്, റസാഖ്, യാസർ അറഫാത്, വി.കെ.ഡി. അഷ്കർ, ഇർഫാന ഷഫീഖ്, നജ്മുന്നിസ അനസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കലാകാരന്മാരായ ദിൽഷാദ്, വിഷ്ണു, നിഷാദ്, അഷ്കർ താജ്, റഫീഖ്, ബാബു, ജാവിദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീതവിരുന്നിലൂടെ അഹ്ലൻ പൊന്നാനിയുടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

